കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ് കമാൻഡന്റിന്റെ 46 ഒഴിവുണ്ട്. ജനറൽ ഡ്യൂട്ടി, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ്, ടെക്നിക്കൽ (മെക്കാനിക്കൽ), ടെക്നിക്കൽ(ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്), ലോ എൻട്രി വിഭാഗങ്ങളിലാണ് അവസരം. ബിരുദധാരികൾക്ക് ജനറൽ ഡ്യൂട്ടി വിഭാഗത്തിൽ അപേക്ഷിക്കാം. പ്രായം: 21–-25. പന്ത്രണ്ടാം ക്ലാസ് വിജയിച്ചവർക്ക് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് വിഭാഗത്തിലും അപേക്ഷിക്കാം. പ്രായം: 19–-25. ടെക്നിക്കൽ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്) വിഭാഗത്തിൽ എൻജിനിയറിങ് ബിരുദമുള്ളവർക്കാണ് അവസരം. പ്രായം: 21–-25. ലോ എൻട്രി നിയമ ബിരുദമുള്ളവർക്കും. പ്രായം: 21–-30. തെരഞ്ഞെടുപ്പിന് അഞ്ച് ഘട്ടങ്ങളുണ്ടാവും. കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, വൈദ്യപരിശോധന, അഭിമുഖം തുടങ്ങിയവ ഉൾപ്പെടും. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 15. വിശദവിവരങ്ങൾക്ക് https://joinindiancoastguard.cdac.in കാണുക.
Career || Deshabhimani Online News https://ift.tt/vIdWBY8