എസ്‌ബിഐയിൽ 
അപ്രന്റിസ്‌

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (എസ്ബിഐ) അപ്രന്റിസ്ഷിപ്പിന് അവസരം. 6160 ഒഴിവുണ്ട്. കേരളത്തിൽ 424 ഒഴിവ്. തിരുവനന്തപുരം–- 73, കൊല്ലം–- 37, പത്തനംതിട്ട–- 22, ആലപ്പുഴ–-33, കോട്ടയം–- 48, ഇടുക്കി–-8, എറണാകുളം–- 54, തൃശൂർ–- 35, പാലക്കാട്–- 38, മലപ്പുറം–-17, കോഴിക്കോട് –- 34, വയനാട്–- 8, കണ്ണൂർ–-10, കാസർകോട് –-7 എന്നിങ്ങനെയാണ് അവസരം. യോഗ്യത ബിരുദം. പ്രായം: 20–-28. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പരീക്ഷ ഒക്ടോബർ/ നവംബറിൽ. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും. ലക്ഷദ്വീപിൽ കവരത്തി കേന്ദ്രം. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 21. വിശദവിവരങ്ങൾക്ക് https://bank.sbi/career, https://www.sbi.co.in/careers കാണുക.



Career || Deshabhimani ​Online ​News https://ift.tt/mfNDVC1
Previous Post Next Post

نموذج الاتصال