നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജരുടെ 150 ഒഴിവുണ്ട്. കംപ്യൂട്ടർ/ ഇൻഫർമേഷൻ ടെക്നോളജി, ഫിനാൻസ്, കമ്പനി സെക്രട്ടറി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, ജിയോ ഇൻഫോർമാറ്റിക്സ്, ഫോറസ്ട്രി, ഫുഡ് പ്രോസസിങ്, സ്റ്റാറ്റിസ്റ്റിക്സ്, മാസ് കമ്യൂണിക്കേഷൻ/ മീഡിയ സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലാണ് അവസരം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 21–-30. തെരഞ്ഞെടുപ്പിന് പ്രിലിമിനറി, മെയിൻ പരീക്ഷകളും അഭിമുഖവും ഉണ്ടാകും. പ്രിലിമിനറി പരീക്ഷയ്ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ടാവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപതംബർ 23. വിശദവിവരങ്ങൾക്ക് www.nabard.org/career കാണുക.
Career || Deshabhimani Online News https://ift.tt/MyYfThO