ഇന്ത്യൻ കോസ്റ്റ് ഗാഡിൽ നാവിക്(ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്), യാന്ത്രിക്(മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) തസ്തികകകളിൽ 260 ഒഴിവുണ്ട്. നാവിക്(ഡൊമസ്റ്റിക് ബ്രാഞ്ച്) തസ്തികയിൽ പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. നാവിക്(ജനറൽ ഡ്യൂട്ടി) തസ്തികയിൽ പ്ലസ്ടു യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പത്താം ക്ലാസ്, ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ എന്നിവയുള്ളവർക്ക് യാന്ത്രിക് തസ്തികയിൽ അപേക്ഷ നൽകാം. കംപ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവയുണ്ടാവും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 23. വിശദവിവരങ്ങൾക്ക് www.joinindiancostguard.cdac.in കാണുക.
Career || Deshabhimani Online News https://ift.tt/QMope7v