കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ് ആൻഡ് നേവൽ എയർക്രാഫ്റ്റ് യാർഡിൽ അപ്രന്റിസ് പരീശീലനത്തിന് അപേക്ഷിക്കാം. വിവിധ ട്രേഡുകളിലായി 240 ഒഴിവുണ്ട്. കംപൃൂട്ടർ ഓപറേഷൻ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, മെഷീനിസ്റ്റ്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക് (റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷൻ), ടർണർ, വെൽഡർ–-ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇൻസ്ട്രുമെന്റ് മെക്കാനിക്, ഷീറ്റ് മെറ്റൽ വർക്കർ, സെക്രട്ടറിയറ്റ് അസിസ്റ്റന്റ്, ഇലക്ട്രോ പ്ലേറ്റർ, പ്ലംബർ, മെക്കാനിക്(ഡീസൽ), ഷിപ്പ്റൈറ്റ് (വുഡ്), ടൂൾ ആൻഡ് ഡൈ മേക്കർ, പെയിന്റർ (ജനറൽ), ഫൗൻഡ്രി മാൻ, ടെയ്ലർ (ജനറൽ), മെഷീനിസ്റ്റ്(ഗ്രൈൻഡർ), മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ്, ഡ്രാഫ്റ്റ്സ്മാൻ(സിവിൽ, മെക്കാനിക്), മെക്കാനിക് (മറൈൻ ഡീസൽ), മറൈൻ എൻജിൻ ഫിറ്റർ എന്നീ ട്രേഡുകളിലാണ് അവസരം. യോഗ്യത: എസ്എസ്എൽസി, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം 21 കവിയരുത്. അപേക്ഷ സാധാരണ തപാലിൽ അയക്കണം. അവസാന തീയതി സെപ്തംബർ 16. വിശദവിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.indiannavy.nic.in കാണുക.
Career || Deshabhimani Online News https://ift.tt/BqWDT8b