ഡാറ്റാബേസിൽ പുതിയ യോഗ്യതാ അപേക്ഷ പ്രൊഫൈൽ വഴി

കേരള പബ്ലിക് സർവീസ് കമീഷന്റെ ഡാറ്റാബേസിൽ നിലവിൽ ഉൾപ്പെട്ടിട്ടില്ലാത്ത വിദ്യാഭ്യാസ യോഗ്യതകൾ പുതുതായി ഉൾപ്പെടുത്തുന്നതിന് ഉദ്യോഗാർഥികൾക്ക് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാനുള്ള സംവിധാനമൊരുക്കി. ഇതിനായി പ്രൊഫൈലിൽ ലോഗിൻ ചെയ്ത് റിക്വസ്റ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാൻ അപേക്ഷ നൽകാം. ഉൾപ്പെടുത്താനാഗ്രഹിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഈ ആവശ്യത്തിനായി തപാൽ വഴിയോ ഇ മെയിൽ വഴിയോ സമർപ്പിക്കുന്ന അപേക്ഷ ഇനി മുതൽ പരിഗണിക്കില്ല. അഭിമുഖം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 (സിവിൽ എൻജിനിയറിങ്) (എൻജിനിയറിങ് കോളേജുകൾ) (കാറ്റഗറി നമ്പർ 191/2020) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബർ 7, 8, 14, 15, 28, 29 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 7 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546441. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ (കാറ്റഗറി നമ്പർ 719/2021) തസ്തികയിലേക്ക് സെപ്തംബർ 7, 8 തീയതികളിലും അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി, എൻസിഎ–- ഈഴവ/ തിയ്യ/ ബില്ലവ (കാറ്റഗറി നമ്പർ 644/2021, 236/2021) തസ്തികകളിലേക്ക് സെപ്തംബർ 8, 13 തീയതികളിലും രാവിലെ 9.30 നും പകൽ 12നും പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 1 എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546448. ഒഎംആർ പരീക്ഷ കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കൂലി വർക്കർ, കേരളത്തിലെ സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (കാറ്റഗറി നമ്പർ 493/2022, 97/2022) തസ്തികകളിലേക്ക് സെപ്തംബർ ഒമ്പതിന് പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ (പൊതുപ്രാഥമിക പരീക്ഷ –- മൂന്നാം ഘട്ടം) നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യണം.



Career || Deshabhimani ​Online ​News https://ift.tt/N9pIyDP
Previous Post Next Post

نموذج الاتصال