അഫ്‌ഗാൻ: 146 പേർകൂടി എത്തി, 
2 പേർക്ക്‌ കോവിഡ്‌ ; ഇതുവരെ രക്ഷിച്ചുകൊണ്ടുവന്നത് 
730 പേരെ


ന്യൂഡൽഹി
അഫ്ഗാനിസ്ഥാനിൽനിന്ന് 146 ഇന്ത്യക്കാരെക്കൂടി തിരികെ എത്തിച്ചു. അമേരിക്കൻ–-നാറ്റോ വിമാനങ്ങളിൽ ഇവരെ ഖത്തർ ആസ്ഥാനമായ ദോഹയിൽ എത്തിച്ചശേഷം അവിടെനിന്ന് നാല് വിമാനത്തിലായി ഡൽഹിയിൽ എത്തിച്ചു. വിസ്താര–-104, ഖത്തർ എയർവെയ്സ്–-30, ഇൻഡിഗോ–-11, എയർഇന്ത്യ–-ഒന്ന് എന്നിങ്ങനെ വീതമാണ് യാത്രക്കാർ എത്തിയത്. ഇതോടെ താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തശേഷം ഇന്ത്യയിലേക്ക് രക്ഷിച്ചുകൊണ്ടുവന്നവർ 730 ആയി.

തിങ്കളാഴ്ച എത്തിച്ച 146 പേരിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Previous Post Next Post

نموذج الاتصال