മൃഗശാലയിലെ വെള്ളാനമുത്തശ്ശി...
തിരുവനന്തപുരം മൃഗശാലയില്‍ എത്തുന്നവരില്‍ കൗതുകമായും അത്ഭുതമായും ഒരു ആനമുത്തശ്ശി ഉണ്ടായിരുന്നു മഹേശ്വരി.
കോന്നിക്കൂട്ടിലെ വാരിക്കുഴിയില്‍ അകപ്പെട്ട് കാട്ടില്‍ നിന്നും നാട്ടാനയായവള്‍. എന്നാല്‍ മറ്റുള്ള ആനകളില്‍ നിന്നും വ്യത്യസ്തമായിരുന്നു അവളുടെ രൂപം വെളുത്ത നിറം കലര്‍ന്ന രൂപം ആല്‍ബിനോ (ജനിതകദോഷം)എന്നത് കൊണ്ട് സംഭവിച്ചതായിരുന്നൂ മഹേശ്വരിക്ക് ഈ നിറവ്യത്യാസം. കോന്നി കൂട്ടിലെ ഈ വെള്ളാനയെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റ പ്രത്യേക താല്‍പര്യപ്രകാരമാണ് 1946 ല്‍ തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുന്നത്. അന്ന് ആനകൂട്ടിലെ രേഖകള്‍ പ്രകാരം 15-16 വയസ്സിനടുത്ത് മാത്രം പ്രായം. പിന്നെ നീണ്ട 69 വര്‍ഷക്കാലം മൃഗശാലയിലെത്തുന്നവരുടെ മുന്നില്‍ ഒരു അത്ഭുതമായി നിറഞ്ഞു നിന്നൂ. ലോകത്തിലെ തന്നെ ആനമുത്തശ്ശികളില്‍ ഒരുവളായി മാറിയും മൃഗശാലകളില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായംകൂടിയ വെള്ളാനാ(ആല്‍ബിനോ) എന്ന നിലയിലും അറിയപ്പെട്ടു.
ഒടുവില്‍ ഈ ആനമുത്തശ്ശിയെ തന്‍റെ 85ാം വയസ്സില്‍ വാര്‍ദ്ധക്യം പിടിയിലാക്കുകയും 09-02-2015 ല്‍ തളര്‍ന്ന് വീണ് ചരിയുകയും ചെയ്തൂ.
(എന്നാല്‍ മഹേശ്വരി ആനക്ക് 85 അല്ലാ അതിലും കൂടുതല്‍ പ്രായമുള്ളതായും മൃഗശാലയില്‍ എത്തുമ്പോള്‍ തന്നെ മുതിര്‍ന്ന ഒരു ആനയായിരുന്നതായും പഴയ ആനക്കാരുടെ ഇടയിലും പറഞ്ഞു കേള്‍ക്കാറുണ്ട്.)
പലപ്പോഴായി ലഭിച്ച എന്‍റെ ശേഖരത്തില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ മഹേശ്വരിയുടെ പല കാലഘട്ടങ്ങളിലെ രൂപങ്ങള്‍ ചുവടെ ചേര്‍ക്കുന്നൂ....
✒️ഉണ്ണി തെക്കേവിള