മയക്കുവെടിയിലെ ത്രിമൂര്‍ത്തികളും മയക്കുവെടി ചരിത്രവും...
മനുഷ്യന്‍ കല്‍പ്പിച്ചു നല്‍കുന്ന നിയന്ത്രണ രേഖകള്‍ ലംഘിച്ച് ചിലപ്പോള്‍ എങ്കിലും പിടിവാശിക്കാരായി മാറുന്ന വന്യമൃഗങ്ങളേയും, വളര്‍ത്തുമൃഗങ്ങളെയും, നാട്ടാനകളെയും സുരക്ഷിതമായി ബോധരഹിതരാക്കി പിടിയിലാക്കുന്ന രീതിയാണ് മയക്കുവെടി എന്നത്.
കേരളത്തില്‍ മയക്കുവെടിക്ക് തുടക്കം കുറിക്കുന്നത് 1962 -ല്‍ ആണ് ഡോക്ടര്‍ K.J സൈമണാണ്. സ്മിത്ത് സോണിയ എന്ന അമേരിക്കന്‍ സ്ഥാപനത്തില്‍ നിന്നും സ്വന്തം നിലയില്‍ ഒരു തോക്ക് സ്വന്തമാക്കുകയും കേരളത്തില്‍ സ്വന്തം നിലയില്‍ ആദ്യമായി ഒരു ആനയെ മയക്കുവെടിവയ്ക്കുകയും ചെയ്തത്.
1978-ല്‍ വെറ്റിനറി യൂണിവേഴ്സിറ്റി ഇംഗ്ലണ്ടില്‍ നിന്നുമാണ് ക്യാപ്ച്ചര്‍ ഗണ്‍ എന്ന പേരില്‍ ഒരു തോക്ക് ഒരു ലക്ഷത്തോളം രൂപ മുടക്കി സ്വന്തമാക്കുന്നത് ഇതിന്‍റെ ചുമതല ആ കാലയളവിലെ മികച്ച ആനചികില്‍സകരായിരുന്ന ഡോക്ടര്‍ K.C പണിക്കര്‍, ഡോക്ടര്‍ .ജേക്കബ് ചീരന്‍, ഡോക്ടര്‍ രാധാകൃഷ്ണകൈമള്‍ എന്നിവരെ ഏല്‍പ്പിക്കുകയും ചെയ്തൂ. 1979 -ല്‍ പാലക്കാട് ഭാഗത്ത് വച്ച് ഇടഞ്ഞ കിഴക്കുവീട്ടില്‍ ദാമോദരന്‍ ആനക്കു നേരെയാണ് ഈ മൂവര്‍ സംഘത്തിന്‍റെ ആദ്യ മയക്കുവെടി ഡോ.ജേക്കബ് ചീരന്‍ ആണ് അന്ന് ആ മയക്കുവെടി ഉതിര്‍ത്തത് പിന്നെ ഈ മൂവര്‍ സംഘം ചേര്‍ന്ന് നാട്ടാനകളായും കാട്ടാനകളായും 560ല്‍ പരം ആനകളെ തളച്ചൂ കേരളത്തിലെ മയക്കുവെടി രംഗത്തെ ത്രി മൂര്‍ത്തികള്‍ എന്ന പേരില്‍ മൂവരേയും അറിയപ്പെടുകയും ചെയ്തു അലോപ്പതി ആന ചികില്‍സ രംഗത്തും ഈ ത്രിമൂര്‍ത്തികള്‍ തന്ന സംഭാവനകളും വളരെ വലുതാണ് .
K.C പണിക്കര്‍ സാര്‍ തന്ന പുസതകത്തില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും കിട്ടിയ അറിവുകളും ചിത്രങ്ങളും.
✒️ഉണ്ണി തെക്കേവിള