ചെവിയുടെ സയൻസ്
*********************
നിങ്ങൾക്ക് ചെവി ചലിപ്പിക്കാൻ കഴിയുമോ? കഴിയുമെങ്കിൽ നിങ്ങൾ പരിണാമത്തിന് തെളിവും കൊണ്ട് നടക്കുന്നയാളാണ്.നമ്മുടെ പരിസരത്ത് ഈ കഴിവുള്ളയാളുകളുണ്ട്. ഒന്ന് ശ്രദ്ധിച്ചുനോക്കൂ. നമ്മുടെ ശിരസ്സിൽ ചെവിയെ ബന്ധിപ്പിച്ചുകൊണ്ട് മൂന്ന് മസിലുകളുണ്ട്. ചെവിയെ ചലിപ്പിക്കാനുള്ള സംവിധാനമാണിത്. നമ്മിൽ പലരിലും ഈ മസിലുകൾ നിഷ്പ്രയോജനമാണ്.എന്നാൽ അപൂർവ്വം ചിലരിൽ ഈ പേശികൾ പ്രവർത്തിക്കും; അവരിൽ ചെവി ചലിക്കും. പൂച്ചയും കുതിരയും പശുവും മറ്റും ചെവി ചലിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതേ മസിലുകൾ തന്നെയാണ് മനുഷ്യനിലും ഉള്ളത്. മൃഗങ്ങൾ ഇത് ഇത് ചെയ്യുന്നത് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താനാണ്.
ശരീരത്തിന്റെ ചൂടു കുറയ്ക്കാനാണ് ആനകൾ ചെവിയാട്ടുന്നത്. ശരീരത്തിൽ വിയർപ്പു ഗ്രന്ഥികൾ കുറവാണ്. എന്നാൽ ഇതു മാത്രമല്ല ചെവികൾ കൊണ്ട് ആനകള് ശരീരോഷ്മാവ് നിയന്ത്രിക്കാന് ആശ്രയിക്കുന്നത്. ശരീരത്തിലെ എല്ലാ ഭാഗങ്ങളില് നിന്നും രക്തം ചെവിയിലേക്കെത്തിച്ച് അവിടെ വച്ച് ചെവിയാട്ടുക വഴി തണുപ്പിക്കുകയാണ് ആന ചെയ്യുന്നത്. ഈ തണുപ്പിച്ച രക്തം തിരിച്ചൊഴുകി ശരീര താപനില കുറയ്ക്കുന്നു . ആനയുടെ ചെവിയിലേക്കൊഴുന്ന രക്തത്തിനും പുറത്തേക്കൊഴുകുന്ന രക്തത്തിനും ഒരു സെന്റിഗ്രേഡ് താപനിലയുടെ വെത്യാസം ഉള്ളതായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ
അവ അതുകൊണ്ട് അവയുടെ ശത്രുക്കളെ തിരിച്ചറിയുന്നു, കുട്ടികളെ കണ്ടെത്തുന്നു. ചെവി ആട്ടിക്കൊണ്ടിരിക്കുന്ന ആന പെട്ടെന്ന് ചെവി വട്ടം പിടിക്കുന്നത് കണ്ടിട്ടില്ലേ? ശബ്ദത്തിന്റെ കേന്ദ്രം കണ്ടെത്താനുള്ള ശ്രമമാണത്. അവർക്ക് ശബ്ദം മുഖ്യമായ സംവേദനോപാധിയാണ്.എന്നാൽ മനുഷ്യനിൽ ചെവിയുടെ മസിലുകൾ vestige ആയി കാണപ്പെടുന്നു. ഇതിന്റെ കാരണമറിയണമെങ്കിൽ നമ്മൾ ഡിനോസറുകളുടെ കാലത്തെ സസ്തനികളിലെത്തണം. ആ കാലത്തെ സസ്തനികൾ നിശാചരന്മാരായിരുന്നു. രാത്രി ജീവിതത്തിന് കാഴ്ചയല്ല പ്രധാനം; മറിച്ച് ശബ്ദത്തിനും മണത്തിനുമാണ് പ്രാധാന്യം. അതുകൊണ്ട് ശബ്ദം പിടിച്ചെടുക്കുന്നതിനും ഉറവിടം കണ്ടെത്തുന്നതിനുമുള്ള സംവിധാനങ്ങൾ വികസിച്ചേ പറ്റൂ. ചെവി ചലിപ്പിക്കുമ്പോൾ വിവിധ ദിശകളിൽ നിന്നുള്ള ശബ്ദങ്ങളെ സ്വീകരിക്കുവാൻ സാധിക്കും.
അതിജീവനത്തിന് ഈ ഗുണങ്ങൾ അനിവാര്യമായതിനാൽ ഇതിനനുകൂലമായി നിർധാരണം നടന്നു. പിന്നീട് 6.5 കോടി വർഷത്തിനു ശേഷം ഡിനോസറുകൾ അപ്രത്യക്ഷമാവുകയും സസ്തനികൾ വ്യാപകമാവുകയും ചെയ്യുന്നു. 4.5 കോടി വർഷങ്ങൾക്കു മുമ്പേ സസ്തനികളിലെ ഒരു ഓർഡറായ പ്രമേറ്റുകൾ രംഗത്തുവരുന്നു. (മനുഷ്യനും വാലില്ലാ കുരങ്ങുകളും സാദാ കുരങ്ങുകളും ലീമറുകളുമെല്ലാം പെടുന്ന വലിയ വിഭാഗം) ഇവർ വൃക്ഷജീവിതം (വൃക്ഷ പരിസ്ഥിതി) നയിക്കുന്നവരായിരുന്നു. ഏറെ പ്രധാനപ്പെട്ടത് ഇവരിൽ ഒരു വിഭാഗം പകൽജീവിതവുമായി പൊരുത്തപ്പെട്ടവരായിരുന്നു എന്നതാണ്. പകൽ ജീവിതത്തിന് ശബ്ദമല്ല പ്രധാനം; കാഴ്ചയാണ്. വൃക്ഷക്കൊമ്പിലൂടെയുള്ള നടത്തത്തിനും ചാട്ടത്തിനും വികസിതമായ കാഴ്ചശേഷി കൂടിയേ തീരൂ. ഇതിനായി ചില അനുകൂലനങ്ങൾ പ്രൈമേറ്റുകളിൽ നടന്നിട്ടുണ്ട്.
പ്രൈമേറ്റുകൾക്ക് full color vision ഉണ്ട്. നമുക്ക് ഇത് സാധ്യമാകുന്ന 3 opsin ജീനുകളുണ്ട്. (ഇതര സസ്തനങ്ങൾക്ക് full color vision ഇല്ല; അവർക്ക് 2 opsin ജീനുകളേ ഉള്ളു). കാഴ്ചയ്ക്ക് പ്രാധാനുമുള്ള പരിതസ്ഥിതിൽ ജീവിക്കുമ്പോൾ ശബ്ദത്തിന്റെ പ്രാധാന്യം കുറയുന്നു; ചെവി ചലിപ്പിച്ച് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തേണ്ട ആവശ്യകത കുറയുന്നു. അങ്ങനെ വരുമ്പോള് ആവശ്യമില്ലാത്ത അവയവം ക്രമേണ ചുരുങ്ങിപ്പോകും. ആ അവസ്ഥയിലാണ് നമ്മിൽ ഈ മസിലുകൾ. അത് ഇപ്പോൾ നമ്മളിൽ ഒരു അവശിഷ്ടമാണ്. പൂർവികരുടെ ഓർമ്മക്കായി നാമിപ്പോഴും അത് പേറി നടക്കുന്നു.
കടപ്പാട്:
ആനകഥകൾക്കു വേണ്ടി...ഹാരിസ് നൂഹൂ...