ഗുരുവായൂരപ്പന്‍റെ ആനകളുടെ അന്നദാതാവ്...
മാക്കുണ്ണിമ്മാവന്‍..
ഇദ്ധേഹത്തിന് പറയാന്‍ കഴിയുമായിരുന്നു ഗുരുവായൂരപ്പന്‍റെ ഗജഗണങ്ങളുടെ ചരിത്രവും സ്വഭാവവും എല്ലാം കാരണം ഭഗവാന്‍റെ ഗജഗണങ്ങള്‍ വിരലില്‍ എണ്ണാവുന്നതായി ഒതുങ്ങി നില്‍ക്കെ മുതല്‍ അവയ്ക്ക് അന്നമൂട്ടിയ കരങ്ങളാണ് അദ്ധേഹത്തിന്‍റേത്
പുന്നത്തൂര്‍കോട്ടയുടെ പ്രവര്‍ത്തനവും ഭഗവാന്‍റെ ഗജഗണങ്ങളുടെ എണ്ണവും ഇത്രകണ്ട് വര്‍ദ്ധിക്കുന്നതിന് മുന്‍പ് തന്നെ ഉണ്ണിക്കണ്ണന്‍റെ ആനകളെ അന്നമൂട്ടാന്‍ തുടങ്ങിയ ഇദ്ധേഹം കാളവണ്ടിയിലും മറ്റും വരെ ആദ്യകാലങ്ങളില്‍ ആനകള്‍ക്ക് വേണ്ട ആഹാരസാധനങ്ങള്‍ എത്തിച്ചിരുന്നു അത്രത്തേളം പഴമയുണ്ട് ഗുരുവായൂരപ്പന്‍റെ ആനകളും അദ്ധേഹവുമായുള്ള ബന്ധത്തിന് എന്ന് തന്നെ പറയാന്‍ കഴിയും.
മാക്കുണ്ണിമ്മാവനാണ് ആദ്യകാലങ്ങള്‍ മുതല്‍ ഗുരുവായൂരപ്പന്‍റെ ആനകളുടെ പനംപട്ടയും മറ്റും ഇറക്കുന്നത് ഇത് തനിക്ക് കിട്ടിയ ഒരു ദൈവ നിയോഗമായി കണ്ട് ഭംഗിയായി അമിത ലാഭക്കൊതിയില്ലാതെ ചെയ്ത് പോന്നിരുന്ന ഒരു തികഞ്ഞ ഗുരുവായൂരപ്പ ഭക്തന്‍.
ഒരു കോണ്‍ട്രക്ട് വ്യവസ്ഥയില്‍ ആണ് വര്‍ഷങ്ങളായി ചെയ്ത് പോന്നിരുന്നത് എങ്കിലും തന്‍റെ കൈകളാല്‍ ഗുരുവാരപ്പന്‍റെ ആനകളുടെ വയര്‍ നിറയ്ക്കാന്‍ കഴിയുന്നതില്‍ സന്തോഷിച്ചിരുന്ന വ്യക്തി അദ്ധേഹത്തിന്‍റെ വിയോഗത്തിന് ശേഷവും ഇന്നും മക്കളിലൂടെയും തുടര്‍ന്ന് പോരുന്നു ആനക്കോട്ടയുമായുള്ള ബന്ധങ്ങള്‍.
ഇദ്ധേഹത്തെക്കുറിച്ച് 2005-2006 കാലഘട്ടത്തില്‍ വന്ന ഒരു മാസികയില്‍ നിന്നും ലഭിച്ച വിവരങ്ങളും ചിത്രങ്ങളും കൂടാതെ അന്നത്തെ ഇദ്ധേഹത്തോട് ഇടപഴകിയിട്ടുള്ള ഗുരുവായൂര്‍ ദേവസ്വം മുന്‍ പാപ്പാന്‍ ആറന്മുള മോഹന്‍ദാസേട്ടനും പകര്‍ന്നു തന്ന അറിവുകള്‍
✒️ഉണ്ണി തെക്കേവിള