ത്രിശ്ശൂർ എന്ന ആനകളുടെ നാട്.

ത്രിശ്ശൂർ എന്ന ആനകളുടെ നാട്.
*******************************

ത്രിശ്ശൂർ, കേരളത്തിന്റെ സാംസകാരിക നഗരം, ലോകജനതയാൽ ശ്രദ്ധ ആകർഷിക്കപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട്,നമ്മുടെ എല്ലാം പൂരങ്ങളുടെ നാട്. അനേകായിരങ്ങൾ സ്വപ്നങ്ങൾ നെയ്യുന്ന നാട്. വടക്കുനാഥനും, തിരുവമ്പാടിയും, കൂടാതെ നിരവധി ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമായ നമ്മുടെ ത്രിശ്ശൂർ.എത്ര വർണ്ണിച്ചാലും എഴുതിയാലും ത്രിശ്ശൂർ എന്ന സ്വപ്നങ്ങളുടെ നാടിനെ വീണ്ടും വീണ്ടും വർണ്ണിക്കേണ്ടി വരും.ആതാണ് പൂരങ്ങളുടെ നാട്.പൂരങ്ങളുടെ നാടിന് ഇന്ന് പിറന്നാൾ ..!
1949 ജൂലൈ 1ന്
തൃശ്ശൂർ എന്ന നമ്മുടെ ജില്ലയുടെ ജനനം.... ഇന്ന് നമ്മുടെ സ്വപ്നങ്ങളുടെ നാടിന് എഴുപത്തി ഒന്ന് വയസ്സ്. നമ്മക്ക് ഒരോ മലയാളിക്കും അഭിമാനത്തിൻ്റെയും സന്തോഷത്തിൻ്റെയും ഒരു ദിനം.
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശ്ശൂർ(തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. ലോക പ്രശസ്തമായ തൃശ്ശൂർ പൂരം ആണ്ടു തോറും അരങ്ങേറുന്നത് നഗരമധ്യത്തിലെ ശ്രീ വടക്കുംനാഥ ക്ഷേത്രമൈതാനത്താണ്. ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവന്റെ പേരിൽ നിന്നാണ് തൃശ്ശൂർ നഗരത്തിന് ആ പേര് വന്നത്. തിരുശിവന്റെ പേരിലുള്ള ഊര്. എന്ന അർത്ഥത്തിലാണ് തൃശ്ശിവപേരൂർ എന്ന പേർ ഉണ്ടായത്.
ഒട്ടുമിക്ക തൃശ്ശൂർകാർക്കും എന്നു മെന്നും ഗൃഹാതുരത്വം ഓർമ്മപ്പെടുത്തുന്ന
ഒരു പ്രധാന സംഗതി തന്നെയാണ് ആനയോളം പോന്ന ആനക്കാര്യങ്ങൾ.
ഒന്ന് മുതൽ 70 വരെയുള്ള ആനകളെകൂട്ടി എഴുന്നുള്ളിച്ചുള്ള 300 - ൽ പരം
കലക്കൻ ഉത്സവങ്ങളുള്ള ഏതാണ്ട് 200 -ൽ പരം നാട്ടാനകളുള്ള നാട്.
പറയ്ക്കും, പാറാവിനും,തിടമ്പേറ്റാനും, വരുമാനം ഉണ്ടാക്കുവാനും വരെ സ്വന്തം ആന കൊട്ടിലുകളും, അനേകം ആനകളുമുള്ള ദേവസ്വങ്ങളുള്ള ജില്ലയാണ് തൃശ്ശൂർ.
ആന വ്യവസായം കൊണ്ട് ജീവിക്കുന്ന അനേകം ആളുകളും, ആയതിന്റെയൊക്കെ ആയിരം ഇരട്ടി ആനപ്രേമികളുമുള്ള ഒരു നാട്.
ആനക്കട വരെയുള്ള നാട് .
ആനയൂട്ടും, ആനയോട്ടവും, ആനച്ചമയ പ്രദർശനങ്ങളും, ഗജമേളകളും കണ്ടുവളർന്ന, ആനകളെ കൂടപ്പിറപ്പുകളെ പോലെ സ്നേഹിക്കുകയും, പരിചരിക്കുകയും ചെയ്യുന്ന ആനപ്രേമികൾ തിങ്ങിനിറഞ്ഞ സാക്ഷാൽ ഗജപോക്കിരികളുടെ നാട്. ! അതാണ് നമ്മുടെ ത്രിശൂര്..
ആനകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു സ്ഥലത്ത് ലഭ്യമാക്കുകയാണ് തൃശൂരിലെ ആന വിജ്ഞാന കേന്ദ്രം. ആന പ്രേമികളായ കുറച്ചുപേരുടെ ശ്രമഫലമായാണ് ആന വിജ്ഞാന കേന്ദ്രത്തിനു തുടക്കമിടുന്നത്. ഇന്ന് ആനകളെ സംബന്ധിച്ച ആധികാരിക വിജ്ഞാന കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു.
കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം, പൂരങ്ങളുടെ നാട് എന്നിങ്ങനെ വിശേഷണങ്ങള്‍ പലതാണ് ശക്തന്റെ നാടായ തൃശ്ശിവപേരൂരിന്. പൂരങ്ങളുടെയും പുലിക്കളിയുടെയുമൊക്കെ പേരില്‍ അറിയപ്പെടുന്ന തൃശൂരുകാര്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ആനപ്രേമം. ആനകളെ അണി നിരത്തിയുള്ള തിരുവമ്പാടി, പാറേമേക്കാവ് ക്ഷേത്രങ്ങളിലെ പഞ്ചവാദ്യാഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റവുമെല്ലാം ഏതൊരു മലയാളിയുടെയും കേരളീയ ഓര്‍മകള്‍ക്ക് നിറം പകരുന്നതാണ്. ചുരുക്കി പറഞ്ഞാല്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് ഈ ആനഭ്രമം.
ആനകളോട് കൂടുതല്‍ ഇഷ്ടമുള്ള തൃശൂര്‍ നഗരത്തില്‍ ആ ഇഷ്ടം സൂക്ഷിക്കുന്ന ഒരിടമുണ്ട്. അധികമാര്‍ക്കും പരിചിതമല്ലാത്ത ഒരു ആന മ്യൂസിയം. ആനഭ്രമമുള്ള കുറച്ചാളുകളുടെ താല്‍പര്യപ്രകാരം രൂപീകരിച്ച ആന സംരക്ഷണ സമിതിക്കു കീഴിലാണ് ഈ ആന വിജ്ഞാന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരുക്കിയിരിക്കുന്ന കാഴ്ചകള്‍ ഒരാള്‍ക്ക് ആനയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും പകര്‍ന്നു നല്‍കുന്നതാണ്. ആനയുടെ ഭ്രൂണം മുതല്‍ ചരിഞ്ഞ ആനകളുടെ ശരീരഭാഗങ്ങള്‍ വരെയുള്ള വസ്തുക്കളും കാഴ്ചകളുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് വെറ്റിനറി സര്‍ജന്‍മാരായ ഡോ.ടി പ്രഭാകരന്‍, ഡോ. കെസി പണിക്കര്‍, ഡോ. ജേക്കബ് ചീരന്‍, ഡോ. രാധാകൃഷ്ണ കൈമള്‍ എന്നിവര്‍ ചേര്‍ന്ന് ഇത്തരമൊരു ആന വിജ്ഞാന കേന്ദ്രത്തിനു തുടക്കമിട്ടതിനു പിന്നില്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. കാഴ്ചയിലെ ഭംഗിക്കപ്പുറം ഒരാനയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും അറിവുകളും അനുഭവവേദ്യമാക്കുക എന്നതു തന്നെയായിരുന്നു ഇതില്‍ പ്രധാനം. തൃശൂര്‍ നഗരത്തിന്റെ ശബ്ദകോലാഹലങ്ങളില്‍ നിന്ന് ഒഴിഞ്ഞ സ്ഥലമാണെങ്കിലും ഗവേഷണ വിദ്യാര്‍ഥികളടക്കം നിരവധിപ്പേരാണ് തൃശ്ശൂര്‍ വടക്കേ സ്റ്റാന്റിന് അടുത്തായി സ്ഥിതി ചെയ്യുന്ന ആനവിജ്ഞാന കേന്ദ്രത്തെ തേടിയെത്തുന്നത്. മദം പൊട്ടിയ ആനകളെ മയക്കുവെടിവച്ച് തളയ്ക്കുന്നടക്കം ആനയുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള പ്രശനങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ട്.
മറക്കാനാവാത്ത ഓര്‍മയായി ഡോ. പ്രഭാകരന്‍.
**************************************
ഡോ. പ്രഭാകരന്‍ ചുക്കാന്‍ പിടിച്ചിരുന്ന ആന വിജ്ഞാന കേന്ദ്രം പിന്നീട് ഡോ. പ്രഭാകരന്‍ മെമ്മോറിയല്‍ ആന വിജ്ഞാന കേന്ദ്രമായി മാറിയതിനു പിന്നില്‍ ഒരു കഥയുമുണ്ട്. മദം പൊട്ടിയ ആനയെ മയക്കാന്‍ സഹായം ചോദിച്ചു കൊണ്ടുള്ള ആ ഫോണ്‍ കോള്‍ ഇവിടെ ലഭിക്കുന്നത് 2006-ലാണ്. മണ്ണൂത്തി വെറ്റിനറി കോളെജിലെ പ്രൊഫസറായിരുന്ന ഡോ. പ്രഭാകരനായിരുന്നു ആനയെ തളയ്ക്കാന്‍ അവിടേക്കെത്തിയത്.
ദൂരെ നിന്നദ്ദേഹം മയക്കു വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ വെടിയേറ്റ ആന പ്രതീക്ഷയ്ക്ക് വിപരീതമായി ഡോക്ടര്‍ നില്‍ക്കുന്ന ദിശയിലേക്കാണ് കുതിച്ചത്. നിമിഷനേരത്തിനുള്ളില്‍ ആനയുടെ കുത്തേറ്റ് അദ്ദേഹം മരണമടയുകയും ചെയ്തു. ആനകളോടുള്ള ഇഷ്ടം കൊണ്ട് അതുതന്നെ തന്റെ തൊഴില്‍ മേഖലയാക്കിയ ഡോ. ടി പ്രഭാകരന്റെ മരണവും കാത്തിരുന്നത് ആനയില്‍ നിന്നു തന്നെയായിരുന്നു. അദ്ദേഹത്തോടുള്ള സ്മരണാര്‍ഥം സഹപ്രവര്‍ത്തകര്‍ ഡോ. പ്രഭാകരന്‍ മെമ്മോറിയല്‍ ആന വിജ്ഞാന കേന്ദ്രം എന്ന് ഈ സ്ഥാപനത്തിനു പേരിട്ടു. ആന വിജ്ഞാന കേന്ദ്രത്തിന്റെ ഭിത്തിയില്‍ മദം പൊട്ടിയ ആനയുടെ മുമ്പില്‍ നിന്ന് മരണഭീതിയോടെ കുതിച്ചോടുന്ന പ്രഭാകരന്‍ ഡോക്ടറുടെ ചിത്രം ഇന്നും സൂക്ഷിച്ചിട്ടുണ്ട്.
ആനപ്പണിക്കരുടെ പ്രേമം.
**************************
ഇന്ന് ആന വിജ്ഞാന കേന്ദ്രത്തിന്റെ മുഖ്യ ചുമതലക്കാരന്‍ ആനപ്പണിക്കര്‍ എന്ന ഡോ. കെ.സി പണിക്കരാണ്. കഴിഞ്ഞ അരനൂറ്റാണ്ടായി ആന ചികിത്സ, മയക്കുവെടി, ആനഗവേഷണം എന്നീ മേഖലകളില്‍ കേരളത്തിലും വിദേശ രാജ്യങ്ങളിലും അറിയപ്പെടുന്ന സാന്നിധ്യമാണ് ഡോ. പണിക്കര്‍. ആന ചികിത്സയില്‍ മയക്കു വെടിയ്ക്ക് നിര്‍ണായക സ്ഥാനം ലഭിച്ചത് ഡോ. കെസി പണിക്കരുടെ ശ്രമ ഫലമായിട്ടായിരുന്നു.
കുട്ടിക്കാലത്ത് വീടിനടുത്തുള്ള ക്ഷേത്രത്തില്‍ മൂന്ന് ആനകളെ എഴുന്നള്ളിക്കുന്ന പതിവുണ്ടായിരുന്നു. ആനകളെ കാണാനും ആനക്കാരെ പരിചയപ്പെടാനും ഇത് കാരണമായി. അങ്ങനെയാണ് കെസി പണിക്കര്‍ക്ക് കുട്ടിക്കാലം മുതല്‍ക്കു തന്നെ ആനപ്രേമവും തുടങ്ങിയത്.
വെറ്റിനറി ബിരുദം സ്വന്തമാക്കി മൃഗസംരക്ഷണ വകുപ്പില്‍ ജോലി ലഭിച്ച അദ്ദേഹത്തിന്റെ ആദ്യ നിയമനം തലശേരിയിലേക്കായിരുന്നു. 1968-ല്‍ ശങ്കരംകുളങ്ങര ദേവസ്വത്തിന്റെ ആന എഴുന്നേല്‍ക്കാനാകാതെ വീണു പോയിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറായിരുന്ന ഡോ. വി കെ മാധവമേനോനായിരുന്നു അതിനെ ചികിത്സിച്ചത്. പലതരത്തിലുള്ള മരുന്നുകള്‍ നല്‍കിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. ഡോ. കെസി പണിക്കര്‍ക്ക് അപ്പോള്‍ ആ ആനയെ ചികിത്സിക്കണമെന്നു തോന്നുകയും 35 കുപ്പിയോളം മരുന്നുമായി അവിടേക്കെത്തുകയും ചെയ്തു. ആനയുടെ ചെവിയില്‍ ആ മരുന്നുകള്‍ കുത്തിവച്ചു. സൂചി വലിച്ചൂരിയെടുക്കുന്നതിനു മുമ്പു തന്നെ ആന ചാടിയെഴുന്നേറ്റു.
അതായിരുന്നു ഡോക്ടറെ ആനപണിക്കര്‍ എന്ന ആന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍ ആക്കി മാറ്റിയ സംഭവം. ക്ഷേത്രം സെക്രട്ടറി പൂല്ലൂറ്റ് ഗംഗാധരമേനോന്‍ 300 രൂപ ഫീസ് നല്‍കിയെങ്കിലും അദ്ദേഹമത് വാങ്ങിയില്ല. അതൊരു തുടക്കമായിരുന്നു. പിഎച്ച്ഡി നേടിയെങ്കിലും അദ്ദേഹം ആനകളെ ചികിത്സിക്കുന്നത് നിര്‍ത്തിയില്ല. ഇന്നും നിരവധി ദേവസ്വങ്ങളുടെ ആനകളെ സൗജന്യമായി ചികിത്സിച്ചു വരുന്നു. പ്രായം എണ്‍പതിഒന്നിലേക്കെത്താറായെങ്കിലും പണിക്കര്‍ ഡോക്ടറുടെ ആനപ്രേമത്തിന് തെല്ലും കുറവില്ല.
വനം വകുപ്പുമായി ധാരണയുള്ളതിനാല്‍ ചരിഞ്ഞ ആനകളുടെ ശരീര ഭാഗങ്ങള്‍ പ്രദര്‍ശനത്തിനായി തൃശൂരിലുള്ള ആന വിജ്ഞാന കേന്ദ്രത്തിലേക്ക് നല്‍കാറുണ്ട്. 11 മാസം മാത്രം വളര്‍ച്ചയുള്ള ആന ഭ്രൂണം, മദഗ്രന്ഥി, പല്ലുകള്‍, തോല്‍ തുടങ്ങി ഒരാനയുമായി ബന്ധപ്പെട്ട എല്ലാ ശരീരഭാഗങ്ങളും ഇവിടെ സൂക്ഷിക്കാറുണ്ട്. മയക്കുവെടി, ആനക്കെണി തുടങ്ങിയവയും പ്രദര്‍ശനത്തിനായും അല്ലാതെയും ആന വിജ്ഞാന കേന്ദ്രത്തിന്റെ ഭാഗമാണ്.
വിദേശികളും ഗവേഷണം നടത്തുന്നവരുമെല്ലാം ആനയെക്കുറിച്ച് അറിയുന്നതിനായി ഇവിടേക്കെത്താറുണ്ടെന്ന് അധികൃതര്‍ പറയുന്നു. ആനകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൃശൂര്‍കാര്‍ക്ക് പൂരത്തോളം തന്നെ പ്രധാനമാണ് ആനകളും. ആനകളെ സംരക്ഷിക്കാനും മറ്റും നിരവധി സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. ആനയെക്കുറിച്ച് കൂടുതല്‍ അറിവ് നേടുന്നതിനായി ആര്‍ക്കുമെത്താം, പൂരങ്ങളുടെ നാട്ടിലേക്ക്. ഒപ്പം ആന വിജ്ഞാന കേന്ദത്തിലേക്കും.
ആന പണിക്കർ എന്നറിയപ്പെടുന്ന ചന്ദ്രശേഖരപ്പണിക്കരെ ക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്.
വെറ്ററിനറി കോളേജ് പ്രൊഫസറായിരുന്ന ഡോ. കെ.സി പണിക്കരുടെ അനുഭവങ്ങളും പ്രതിബദ്ധതയും പുതിയ തലമുറ അറിയണം.
കടപ്പാട്: വേരിയസ്/ഹാരിസ് നൂഹൂ....
Previous Post Next Post

نموذج الاتصال