യുദ്ധ ആനകൾ

യുദ്ധ ആനകൾ
****************

പൗരാണിക ഇന്ത്യയുടെ മെയിൻ ബാറ്റിൽ ടാങ്കുകൾ 
***************************************
ഇന്ത്യയുടെ അതി പുരാതന കാലം മുതൽ തന്നെ ആനകളെ മെരുക്കുകയും അവയെ പല ആവശ്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. .ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത് മുതൽ തന്നെ രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പ്രൗഢമായ വാഹനമായിരുന്നു ആനകൾ .എപ്പോഴാണ് അവ യുദ്ധത്തിന് ഉപയോഗിക്കപ്പെട്ടത് എന്നത് വ്യക്തമല്ല പുരാണങ്ങളിലും ഇതിഹാസങ്ങളിലും ആനകളെ യുദ്ധത്തിനുപയോഗിച്ചതായി പ്രസ്താവമുണ്ട് . ബി സി ഇ ആറാം ശതകത്തിലെ മഗധ രാജാവായിരുന്ന അജാതശത്രു വിന്റെ സൈന്യത്തിൽ യുദ്ധപ്രവരരായ ആനകൾ ആയിരക്കണക്കിന് ഉണ്ടായിരുന്നതായി സൂചയുണ്ട് . ആനകളെ മെരുക്കി യുദ്ധത്തിനുപയോഗിക്കുന്ന ഏർപ്പാട് പെട്ടന്ന് ഉരുത്തിരിഞ്ഞതാവാൻ സാധ്യതയില്ല .നൂറ്റാണ്ടുകൾ എടുത്തിട്ടാവണം ഈ കഴിവുകൾ പുരാതന ഇന്ത്യൻ ആന വിദഗ്ധർ ആർജിച്ചത് .

.
നന്ദ സാമ്രാജ്യത്തിന്റെ കാലം ആകുമ്പോഴേക്ക് ഇന്ത്യൻ മഹാരാജ്യങ്ങളുടെ സുശക്തമായ ആനപ്പട വളരെ പ്രസിദ്ധമായിത്തീർന്നു .ലോകം കീഴടക്കാനിറങ്ങിയ അലക്സാൻഡർ ഇന്ത്യയിൽനിന്നും പിൻതിരിഞ്ഞത് നന്ദരുടെ ആനപ്പടയെ ഭയന്നിട്ടാണെന്ന് പുരാതന ഗ്രീക്ക് ചരിത്രകാരന്മാർ വരെ സാക്ഷ്യ പെടുത്തുന്നു .നന്ദന്മാരുടെ സൈന്യത്തിൽ മൂവായിരത്തിനും പതിനായിരത്തിനും ഇടക്ക് യുദ്ധ ആനകൾ ഉണ്ടായിരുന്നു എന്നാണ് പുരാതന ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത് . മൗര്യ ഇന്ത്യയിലെ ഗ്രീക്ക് സ്ഥാനപത്‌നിയായ മെഗസ്തനീസ് ചന്ദ്രഗുപ്ത മൗര്യന്റെ സൈന്യത്തിൽ ആറായിരത്തിലധികം യുദ്ധ ആനകൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തുന്നു .

ബി സി ഇ മുന്നൂറു വരെ മറ്റൊരു നാഗരികതയും യുദ്ധ ആനകളെ ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ ഇല്ല .ഇന്നേവരെ ആഫ്രിക്കൻ ആനകളെ ഇണക്കാൻ ആഫ്രിക്കയിലെ ഒരു ജനതക്കും കഴിഞ്ഞിട്ടില്ല .ഏഷ്യാറ്റിക് ആനകളെ മെരുക്കാൻ ചൈനക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടു നടന്നിട്ടില്ല .ഇന്ത്യയിൽ നിന്നും ഈ വിദ്യ ശ്രീലങ്കയിലേക്കും പിന്നീട് തായ്‌ലൻഡ്, മ്യാന്മാർ ,കംബോഡിയ തുടങ്ങിയ ഇടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു .അലക്സാആൻഡറും സൈന്യവും ആനകളെ സിറിയയിലും മധ്യ ഏഷ്യയിലും വച്ചും സഞ്ചാരത്തിനുപയോഗിക്കുന്ന ആനകളെ പേർഷ്യയിൽ വച്ചും കണ്ടിരുന്നു .യുദ്ധ ആനകളെ അവർ കാണുന്നത് ഇന്ത്യയിൽ വച്ചാണ് .

ചന്ദ്രഗുപ്ത മൗര്യനോട് അടിയറവു പറഞ്ഞ സെല്യൂക്കസിനു ചന്ദ്രഗുപ്തൻ 500 ആനകളെ യും അവയുടെ പാപ്പാന്മാരെയും സമ്മാനമായി നൽകി .ഈ അഞ്ഞൂറ് ആനകളെ യുദ്ധത്തിനുപയോഗിച് സെല്യൂക്കസ് അതിവിശാലമായ സെല്യൂക്കിഡ്‌ സാമ്രാജ്യം കെട്ടിപ്പടുത്തു .സെല്യൂക്കസിന്റെ പുത്രൻ ഏതാനും ആനകളെ ( 10-20) തന്റെ സുഹൃത്തായ ഈജിപ്ഷ്യൻ രാജാവ് ടോളമി രണ്ടാമന് നൽകി .ഈ ആനകളെയും വിദഗ്ധരായ അവരുടെ പാപ്പാന്മാരെയും ഉപയോഗിച്ചാണ് ടോളമി സിറിയൻ ആനകളെ മെരുക്കുന്നതും സൈന്യത്തിൽ ഉപയോഗിക്കുന്നതും .ടോളമിയിൽനിന്നുമാണ് ഫിനീഷ്യർക്ക് യുദ്ധ ആനകളെ കിട്ടുന്നത് .ഹാന്നിബാൽ ഒരു പടികൂടി കടന്ന് അറ്റ്ലസ് മലനിരകളിൽ നിന്നും കുള്ളൻ ആഫ്രിക്കൻ ആനകളെ കൂടി പിടിച്ചു മെരുക്കി യുദ്ധത്തിനുപയോഗിച്ചു .ആഫ്രിക്കൻ ആനകളുടെ ഒരു സബ് സ്പീഷീസ് മെരുക്കപ്പെട്ടത് ആദ്യമായും അവസാനമായും അന്നായിരുന്നു . അമിതമായ ചൂഷണം നിമിത്തം സിറിയൻ ആനകളും ഹാനിബാൾ പിടിച്ചു മെരുക്കിയ അറ്റ്ലസ് ആനകളും ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ തന്നെ വംശനാശം സംഭവിച്ചു വിസ്‌മൃതിയിലായി .ഇവിടങ്ങളിൽ മാത്രമല്ല ടർക്കയിൽ പോലും ഏതാനും സഹസ്രാബ്ദം മുൻപ് വരെ പോലും ആനകൾ വിഹരിച്ചിരുന്നു .ഈ പ്രദേശങ്ങളിൽനിന്നുടനീളം ആനകളുടെ മേൽപ്പറഞ്ഞ കാലത്തുള്ള ഫോസിലുകൾ കണ്ടെടുത്തിട്ടുണ്ട്.
.
യുദ്ധപ്രവരരായ ആനകൾക്കെതിരെ ആദ്യമായി പ്രതിരോധമാര്ഗങ്ങൾ മെനെഞ്ഞത് റോമൻ ജനറലായ സ്കിപ്പിയോ ആഫ്രിക്കാനസ് ആയിരുന്നു. യുദ്ധ ആനകൾ പാഞ്ഞടുക്കുമ്പോൾ സൈനികർ ഭയന്നോടുന്നതിനു പകരം നിരനിരയായി നിന്നാൽ ആനകൾ സൈനികരെ ആക്രമിക്കാതെ നിരകൾക്കിടയിലൂടെ പാഞ്ഞുപോകുമെന്നും പിന്നീട അവയെ നിയന്ത്രിക്കാൻ പാപ്പാന്മാർക്ക് ബുദ്ധിമുട്ടാണെന്നും സ്കിപ്പിയോ ആഫ്രിക്കാനസ് മനസ്സിലാക്കി ഹാനിബാളിനെതിരായ യുദ്ധങ്ങളിൽ സ്കിപ്പിയോ ആഫ്രിക്കാനസ് ഈ തന്ത്രം പയറ്റുകയും ഒടുവിൽ ഹാനിബാളിനെ തോൽപ്പിക്കുകയും ചെയ്തു .അതുവരെ യുദ്ധ ആനകൾ അപ്രതിരോധ്യങ്ങളായ സൈനിക ആസ്തി ആയിരുന്നു
കടപ്പാട്: റിഷീ ഹിദാസ്
ചിത്രം : യുദ്ധ ആനകൾ ഒരു പാശ്ചാത്യ പെയിന്റിംഗ് :കടപ്പാട് വിക്കിമീഡിയ കോമൺസ് ......
ആനകഥകൾക്കു വേണ്ടി...ഹാരിസ് നൂഹൂ...
Previous Post Next Post

نموذج الاتصال