ആനക്കൊമ്പ്:ചെറിയ വിവരണം

ആനക്കൊമ്പ്:ചെറിയ വിവരണം
*********************************
ഇതിന് മുമ്പും ആനക്കൊമ്പിനെക്കുറിച്ച് ഈ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഇപ്പോൾ ഗ്രൂപ്പിൽ ഒരുപാട് പുതിയ മെമ്പേഴ്സ് വന്നിട്ടുണ്ട്, അവരുടെ അറിവിലേക്ക്  കൂടിയാണ്.... ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതിനു കാരണം, അടുത്ത പോസ്റ്റിൽ നിങ്ങൾക്കു മനസ്സിലാകും....

ആനയുടെ വായിലെ മുകളിലുള്ള രണ്ടാം ഉളിപ്പല്ലാണ് ആനക്കൊമ്പ്. ഇത് ജീവിതാവസാനം വരെ വളർന്നുകൊണ്ടേയിരിക്കും. വലിയ ഒരു ആനയുടെ കൊമ്പ് വർഷത്തിൽ ഏഴ് ഇഞ്ച് വരെ വളരും. കൊമ്പ് ആനകൾക്ക് വളരെ ഉപയോഗമുള്ള ഒന്നാണ്:

മണ്ണ് കുഴിച്ച് വെള്ളമെടുക്കാനും, വേരുകൾ ധാതുലവണങ്ങൾ എന്നിവ മണ്ണിൽ നിന്ന് കുഴിച്ചെടുക്കാനും, മരങ്ങളുടെ തൊലി പൊളിച്ചെടുത്ത് കഴിക്കാനും, ചില മരങ്ങൾ തുരന്ന് അകത്തുള്ള പൾപ്പ് ഭക്ഷിക്കാനും മാർഗ്ഗതടസ്സമുണ്ടാക്കുന്ന മരങ്ങളും മരച്ചില്ലകളും മാറ്റാനുമൊക്കെ ഈ കൊമ്പുകൾ ഉപയോഗിക്കുന്നു. കൂടാതെ, മരങ്ങളിൽ സ്വന്തം അധീശപ്രദേശം അടയാളപ്പെടുത്താനും ആയുധമാക്കി ഉപയോഗിക്കാനും വരെ ആനകൾ കൊമ്പുകളെ ഉപയോഗപ്പെടുത്തുന്നു.

മനുഷ്യരിൽ ഇടതുകൈയ്യന്മാരും വലതുകൈയ്യന്മാരും ഉള്ളതുപോലെ, ആനകൾക്ക് ഒരു വശത്തുള്ള കൊമ്പിന് സ്വാധീനം കൂടുതലുണ്ടാകും. രണ്ട് കൊമ്പുകളിൽ വച്ച് പ്രബലമായ കൊമ്പ് (master tusk), ചെറുതും ഉപയോഗം മൂലം അറ്റം കൂടുതൽ ഉരുണ്ടതുമായിരിക്കും. ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടാകും. ഇവയ്ക്ക് പത്തടി (മൂന്ന് മീറ്റർ) നീളവും 90 കിലോഗ്രാം തൂക്കവും ഉണ്ടാകും. എന്നാൽ ഏഷ്യൻ വിഭാഗങ്ങളിൽ ആണാനയ്ക്ക് മാത്രമാണ് കൊമ്പുണ്ടാകുക. പെണ്ണാനകളിൽ ചിലതിനു ചെറിയ കൊമ്പുണ്ടാകുമെങ്കിലും പൊതുവിൽ പെണ്ണാനയ്ക്കു കൊമ്പുകൾ ഉണ്ടാകാറില്ല. ഏഷ്യൻ ആനകൾക്ക് ആഫ്രിക്കൻ ആനകൾക്കുള്ളതിന്റെ അത്രയും വലിപ്പമുള്ള കൊമ്പുകൾ ഉണ്ടായേക്കാമെങ്കിലും, അവ വണ്ണത്തിലും ഭാരത്തിലും ചെറുതായിരിക്കും. ഇതേവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഭാരമുള്ള കൊമ്പ് 39 കിലോ ആണ്. ആനക്കൊമ്പിന്റെ മുഖ്യമായ ഘടകം കാത്സ്യം ഫോസ്ഫേറ്റ് എന്ന ലവണമാണ്.

ആനക്കൊമ്പ് ശിൽപ്പങ്ങളുണ്ടാക്കാൻ ധാരാളമായി ഉപയോഗിച്ചു വരുന്നു. പണ്ടുകാലം മുതൽക്കേ ആനക്കൊമ്പിനു വേണ്ടി ആനകളെ കൊന്നിരുന്നതാണ് ഇന്ന് അനകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിന്റെ മുഖ്യകാരണം. ഇന്ന് ആനക്കൊമ്പ് വില്പന നിയമപരമായി നിഷിദ്ധമാണ്‌. എങ്കിലും അനധികൃതമായി ആനക്കൊമ്പ് വില്പന ഗണ്യമായ തോതിൽ നടക്കുന്നുണ്ട്.

ആദ്യം താഴേക്കും പിന്നെ വശങ്ങളിലേക്ക് നീണ്ടുവളർന്ന് അറ്റം മേൽപ്പോട്ടു വളഞ്ഞ എടുത്തു പിടിച്ച കൊമ്പുകൾക്കാണു് കൂടുതൽ ഭംഗി. താഴേക്കു വളർന്ന കൊമ്പുകളെ കീഴ്കൊമ്പ് എന്നും വശങ്ങളിലേക്ക് വളർന്നതിനെ പകച്ച കൊമ്പ് എന്നും വളരെ വണ്ണം കുറഞ്ഞ കൊമ്പുകളെ ചുള്ളികൊമ്പ് എന്നും പറയുന്നു.

ഉത്തമ / അധമ ലക്ഷണങ്ങള്‍

• കൊമ്പിന്റെ ലക്ഷണം കണ്ടാൽ ആന ഏതു തരം എന്ന് തിരിക്കാൻ സാധിക്കും.

• എടുത്തു വകച്ച കൊമ്പ് ( ആനകളിലെ നായകന്മാർ)

• താഴ്ന്നു വകച്ച കൊമ്പ് ( കേമന്മാർ)

• കൂട്ട് കൊമ്പ് (അധമം തരക്കേടില്ല)

• കീഴ് കൊമ്പ് (ഒന്നാം തരത്തിൽ പെടുത്തില്ല)

• കൊമ്പിന്റെ നിറം തേൻ നിറമായിരിക്കണം (വെള്ള അല്ല)
... ഹാരീസ് നൂഹൂ....
Previous Post Next Post

نموذج الاتصال