തിരുവനന്തപുരം: മുഖ്യമന്ത്രിക്കും എസ്.എഫ്.ഐക്കുമെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധികാരം സ്വന്തം തലയ്ക്കുമീതെയാണെന്നാണ് ചിലർ കരുതുന്നതെന്നും നിയമങ്ങൾക്ക് മുകളിലാണ് താനെന്ന ചിന്താണ് ഇത്തരക്കാർക്കെന്നും ഗവർണർ വിമർശിച്ചുകൊല്ലത്ത് തനിയ്ക്കെതിരെ പ്രതിഷേധിച്ചവരിൽ 22 പേർ ഉണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്. നൂറിലധികം പോലീസുകാർ സുരക്ഷയ്ക്കെന്ന പേരിൽ ഉണ്ടായിട്ടും പ്രതിഷേധക്കാർ ആക്രമിക്കാനെത്തി.
പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. അവർക്കുമേൽ വലിയ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കിൽ പോലീസുകാർ ഇതുതന്നെയാണോ ചെയ്യുകയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.കരിങ്കൊടി കെട്ടിയ വടി കാറിനുനേരെ വലിച്ചെറിഞ്ഞതുകൊണ്ടാണ് താൻ പുറത്തിങ്ങിയതെന്ന് ഗവർണർ പറഞ്ഞു.
കാറിനെ ആക്രമിക്കുന്ന പ്രതിഷേധക്കാർ തന്നെ അടിയ്ക്കെട്ടെ. സ്വാമി വിവേകാനന്ദനാണ് തന്റെ മാതൃകയെന്നും അതിനാൽ ഭയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യത്തെ മികച്ച പോലീസാണ് കേരള പോലീസെന്നും അവരെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ആവർത്തിച്ചു. അധികസുരക്ഷ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രത്തിന്റെത് സ്വന്തം തീരുമാനമാണെന്നും അദ്ദേഹം പ്രതികരിച്ചു.
വാട്ട്‌സ്ആപ്പിൽ കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/I9q8ZDmr4zS1QeWR3a79f4
ക്രെഡിറ്റ് കാർഡ് അന്വേഷിച്ച് നടക്കുക ആണോ?? ഇനി ഒറ്റ ക്ലിക്കിൽ നിങ്ങൾക്കും സ്വന്തം അക്കം. അതും നിരവധി ഓഫറിനോട് ഒപ്പം*🔴💰🪙
👇👇👇👇