48 തസ്തികകളിൽ നിയമനത്തിനായി വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ് (ഗവ.പോളിടെക്നിക്കുകൾ), ലക്ചറർ ഇൻ കെമിക്കൽ എൻജിനീയറിങ് (ഗവ.പോളിടെക്നിക്കുകൾ), ലക്ചറർ ഇൻ ടെക്സ്റ്റൈൽ ടെക്നോളജി (ഗവ.പോളിടെക്നിക്കുകൾ), ലക്ചറർ ഇൻ ഇൻഫർമേഷൻ ടെക്നോളജി (ഗവ.പോളിടെക്നിക്കുകൾ), ഡെമോൺസ്ട്രേറ്റർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ പ്രിന്റിങ് ടെക്നോളജി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളേജുകൾ ന്യൂറോളജി) ക്ലിനിക്കൽ സൈക്കോളജിസ്റ്റ്. കേരള സ്റ്റേറ്റ് പ്ലാനിങ് ബോർഡിൽ റിസർച്ച് അസിസ്റ്റന്റ്. കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ഇന്റേണൽ ഓഡിറ്റ്). ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ. വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐസിഡിഎസ്). കേരള പൊലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിങ്) വകുപ്പിൽ ഇലക്ട്രീഷ്യൻ പൊലീസ് കോൺസ്റ്റബിൾ. കേരള പൊലീസ് (മൗണ്ടഡ് പോലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പോലീസ്). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2.
കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികമാറ്റം മുഖേന). കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് റെക്കോർഡിസ്റ്റ്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസീയർ ഗ്രേഡ് (ഇലക്ട്രിക്കൽ). കേരള വാട്ടർ അതോറിറ്റിയിൽ ഫിറ്റർ. ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഇലക്ട്രീഷ്യൻ. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ എസി പ്ലാന്റ് ഓപ്പറേറ്റർ. ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടന്റ്സ് ലിമിറ്റഡിൽ (ഒഡിഇപിസി) ടൈപ്പിസ്റ്റ് ഗ്രേഡ് 2.
കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പയിലർ. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ. സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ). കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (സൊസൈറ്റി കാറ്റഗറി). കേരളത്തിലെ സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ലോവർ ഡിവിഷൻ ക്ലർക്ക് (ജനറൽ കാറ്റഗറി).
കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ക്ലർക്ക് (സൊസൈറ്റി കാറ്റഗറി). ജില്ലാതലം വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന). തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2.
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
സംസ്ഥാനതലം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (പട്ടികവർഗം). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ കെമിസ്ട്രി (പട്ടികവർഗം). കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി (ടെലി കമ്യൂണിക്കേഷൻസ്) (പട്ടികവർഗം). ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികവർഗം).
അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (പട്ടികവർഗം). കേരള വാട്ടർ അതോറിറ്റിയിൽ ലോവർ ഡിവിഷൻ ക്ലർക്ക് (പട്ടികവർഗം). ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം).
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടൈറ്റാനിയം ഡൈ ഓക്സൈഡ് പിഗ്മെന്റ് യൂണിറ്റ്) സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (പട്ടികവർഗം) (വിമുക്തഭടന്മാർ മാത്രം). ജില്ലാതലം കൊല്ലം, കോഴിക്കോട് ജില്ലകളിൽ പട്ടികവർഗ വികസന വകുപ്പിൽ ‘ആയ’ (അതതു പ്രദേശങ്ങളിലെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യോഗ്യരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും മാത്രം).
എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോഡലർ (എൽസി/എഐ). ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (ഹിന്ദുനാടാർ). കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ). കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇയിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) (പട്ടികവർഗം).
കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് ലിമിറ്റഡിൽ അസിസ്റ്റന്റ് കമ്പയിലർ (മുസ്ലിം). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡവലപ്മെന്റ് ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ ജൂനിയർ അസിസ്റ്റന്റ് (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, മുസ്ലിം, എൽസി/എഐ). കേരള സ്റ്റേറ്റ് ഹാൻഡ്ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ സെയിൽസ്മാൻ ഗ്രേഡ് 2/ സെയിൽസ് വുമൺ ഗ്രേഡ് 2 (സൊസൈറ്റി കാറ്റഗറി) (പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ).
ജില്ലാതലം കൊല്ലം ജില്ലയിൽ എക്സൈസ് വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ഈഴവ/തിയ്യ/ബില്ലവ). വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (പട്ടികജാതി, എൽസി/എഐ, ഈഴവ/ തിയ്യ/ ബില്ലവ, മുസ്ലിം).
Career || Deshabhimani Online News https://ift.tt/sW6KtXD