കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്കറുടെ ഒഴിവ്
(ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രതിമാസ വേതനം 16,000 രൂപ.
ഹൗസ് മദർ
(ഫുൾ ടൈം റസിഡന്റ്): 6 ഒഴിവ്
(തൃശ്ശൂർ മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോം).
എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ സൈക്കോളജി/സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രതിമാസ വേതനം 22,500 രൂപ.
സൈക്കോളജിസ്റ്റ്
(ഫുൾ ടൈം റസിഡന്റ്) ഒരു ഒഴിവാണുള്ളത്.
സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പ്രതിമാസ വേതനം 20.000 രൂപ.
മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി,
കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രതിമാസ വേതനം 15,000 രൂപ.
നാല് തസ്തികകളിലേക്കും അപേക്ഷിക്കാൻ 25 വയസ് പൂർത്തിയാകണം.
30-45 പ്രായപരിധിയുള്ളവർക്ക് മുൻഗണയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, www.keralasamakhya.org.
സ്ത്രീ ഉദ്യോഗാർഥികൾ സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം
മെയ് 6ന് വൈകീട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം സാധാരണ തപാലിൽ അയയ്ക്കണം.
വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002
Under the control of Kerala Mahila Samakhya Society, with the help of Department of Women and Child Development, you can apply for various vacant posts in Pradakram Women and Children Home, Ramavarmapuram, Thrissur District.
Vacancy of Social Worker
(Full Time Resident) There is one vacancy. MSW or Post Graduation in Psychology/Sociology is the qualification. 16,000 per month salary.
House mother
(Full Time Resident): 6 Vacancy
(Thrissur Model Women and Children's Home). MSW or Post Graduation in Psychology/Sociology is the qualification. One year experience in Women and Children's Home is required. 22,500 per month salary.
Psychologist
(Full Time Resident) There is one vacancy. Qualification is Master's Degree in Psychology. 20.000 per month salary.
There is a vacancy for the post of Manager. Eligibility: Degree in any discipline, two years experience in Child Care Centre. 15,000 per month salary.
Must be 25 years of age to apply for all four posts. 30-45 age group is preferred. For more information: 0471-2348666, www.keralasamakhya.org.
Female candidates should send self-prepared application along with self-attested copies of certificates proving educational qualification, age and work experience by regular post to be received by 6th May by 5 PM.
Address: State Project Director, Kerala Mahila Samakhya Society, T.C. 20/1652, Kalpana, Kunchalummudu, Karamana P.O., Thiruvananthapuram-695 002