അങ്കണവാടികളിൽ ജോലി Work in Anganwadis

 🛑അങ്കണവാടികളിൽ ജോലി  



വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.


കുമ്പളം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ഓഫീസ്, 682006 എന്ന വിലാസത്തിൽ മാർച്ച് 10 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.


മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള തൃശൂർ ജില്ലയിലെ പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.പ്രായം 46 വയസ്സ് കവിയരുത്.

അപേക്ഷകൾ മാർച്ച് 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിൽ സ്വീകരിക്കും



ത്യശ്ശൂർ മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച്‌ 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.


🆕പത്തനംതിട്ട പന്തളം ഐസിഡിഎസ് പ്രൊജക്ട് പരിധിയില്‍ പത്തനംതിട്ട നഗരസഭയിലുളള അങ്കണവാടികളില്‍ ഹെല്‍പ്പര്‍ തസ്തികയിലേക്ക് നഗരസഭയില്‍ സ്ഥിരം താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. പത്താംതരം പാസാകാത്ത എഴുതാനും വായിക്കാനും കഴിവുളളവർ ആയിരിക്കണം.

പ്രായം 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും പന്തളം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍ : 04734 256765.


🆕ഇടുക്കി കുമളി പഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികയിലേക്ക് സേവന തല്‍പ്പരരായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് എസ്എസ്എല്‍സി വിജയമാണ് വിദ്യാഭ്യാസ യോഗ്യത.


എസ് സി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ തോറ്റവരെയും പരിഗണിക്കും, എസ്ടി വിഭാഗത്തില്‍ എസ്എസ്എല്‍സി ജയിച്ചവര്‍ ഇല്ലെങ്കില്‍ എട്ടാം ക്ലാസ്സുകാരെയും പരിഗണിക്കും. സര്‍ക്കാര്‍ അംഗീകൃത നേഴ്സറി ടീച്ചര്‍ ട്രെയിനിങ് , പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്, ബാലസേവികാ ട്രെയിനിങ് എന്നിവ ലഭിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.


ഹെല്‍പ്പര്‍ക്ക് എഴുതുവാനും വായിക്കുവാനും കഴിവ് ഉണ്ടാകണം.


എസ്എസ്എല്‍സി ജയിക്കാന്‍ പാടില്ല. രണ്ടു തസ്തികകള്‍ക്കും 18 നും 46 നും ഇടയിലാണ് പ്രായ പരിധി. എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് 3 വര്‍ഷം വരെ ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭിക്കും. അപേക്ഷകള്‍ 2023 മാര്‍ച്ച് 17 വൈകീട്ട് 5 മണി . ശിശുവികസന പദ്ധതി ഓഫീസര്‍, ഐസിഡിഎസ് അഴുത അഡീഷണല്‍, ക്ഷേമ ഭവന്‍ ബില്‍ഡിങ്, എസ്ബിഐ ക്കു എതിര്‍ വശം, വണ്ടിപ്പെരിയാര്‍ പിഓ എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷാ ഫോമുകള്‍ കുമിളി പഞ്ചായത്തിലെ അക്ഷയ സെന്ററുകളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04869 252030.


Previous Post Next Post

نموذج الاتصال