കല്യാൺ സിൽക്സിൽ ജോലി നേടാൻ അവസരം

കല്യാൺ സിൽക്സിൽ ജോലി നേടാൻ അവസരം Job opportunity in Kalyan Silks

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറും ശൃംഖലയായ കല്യാൺ സിൽക്സിന്റെ Kalyan Silks കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ യുവതീയുവാക്കളെ ആവശ്യമുണ്ട്.


Sales Girls/Sales Men Kalyan Silks


ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം. സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. 2-3 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക് പരിഗണിക്കും. പ്രായം: 35 വയസ്സിന് താഴെ.


Sales Trainees Kalyan Silks


ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. മുൻപരിചയം ആവശ്യമില്ല. പ്രായം: 25 വയസ്സിന് താഴെ.


Showroom Managers Kalyan Silks


സമാനപദവിയിൽ 3 വർഷത്തെ പ്രവൃത്തിപരിചയമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഷോറുമിന്റെ ദൈനംദിന


പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.

പ്രായം: 45 വയസ്സിന് താഴെ


Floor Supervisors Kalyan Silks


അതാത് ഫ്ളോറിന്റെ ചുമതല സ്വതന്ത്രമായി കൈകാര്യം ചെയ്യുവാനും സെയിൽസ് ടീമിനെ നയിക്കുവാനും പ്രാപ്തിയുള്ളവർ ആയിരിക്കണം ഉദ്യോഗാർത്ഥികൾ, സമാനപദവിയിൽ 3 വർഷം പ്രവർത്തിച്ചിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 35 വയസ്സിന് താഴെ


മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെന്റീവ്സ്, ESI, PF തുടങ്ങിയ ആനുകുല്യങ്ങളും പ്രതീക്ഷിക്കാം.


 താൽപര്യമുള്ളവർ 2013 മാർച്ച് 23, 24 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കല്യാൺ സിൽക്സിന്റെ Kalyan Silks പാലക്കാട്, ആർ.എസ്. റോഡ്, ടൌൺ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഷോറുമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും കല്യാൺ സിൽക്സിന്റെ Kalyan Silks കുരിയച്ചിറ ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.

Tel: 0487-2434000, Mob: 9633433711


Date: March 23 & 24. Time: 10 am - 5 pm

Venue: Kalyan Silks, R.S. Road, Opp. Town Railway Station, Palakkad. Tel: 0491-2515557, 2515567.



Previous Post Next Post

نموذج الاتصال