പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിൽനിന്നും രക്ഷിച്ച് ദുബായ് പോലീസ്

ദുബായ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പെൺവാണിഭ സംഘത്തിൽനിന്നും രക്ഷിച്ച് ദുബായ് പോലീസ്. കൗമാരക്കാരിയെ നിർബന്ധിച്ചു സംഘത്തിൽ ചേർക്കാൻ ശ്രെമിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതെതുടർന്ന് ഹോട്ടൽ മുറിയിൽ നടത്തിയ റെയിഡിലാണ് കുട്ടിയെ കണ്ടെത്തിയത്.

Read Also: കൃഷിയില്‍ താല്‍പ്പര്യവും പരിചയവുമുള്ള മലയാളി കര്‍ഷകര്‍ക്ക് യു കെയിൽ നിരവധി തൊഴിലവസരങ്ങൾ 

നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് 17 കാരിയെ മൂന്ന് പേർ ചേർന്ന് വാണിഭ സംഘത്തിൽ ചേരാൻ പ്രേരിപ്പിച്ചതെന്ന് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പറഞ്ഞു.

ഉപഭോക്താവായി വേഷമിട്ട രഹസ്യ പോലീസ് ഉദ്യോഗസ്ഥനാണ് വിവരങ്ങൾ കണ്ടെത്തിയത്. ഓഫീസർ മറ്റൊരു പോലീസുകാരന് സിഗ്നൽ നൽകി മുറിയിൽ റെയ്ഡ് ചെയ്യുകയും രണ്ട് പുരുഷ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അൽ ബറാഹയിലെ മറ്റൊരു മുറിയിൽ നിന്നാണ് പെൺകുട്ടിയെ പിടികൂടിയത്.



from East Coast Daily Malayalam https://ift.tt/3kNSbhL
via IFTTT
Previous Post Next Post

نموذج الاتصال