തൃശൂര്‍: വിയ്യൂര്‍ ജയിലിൽ നടക്കുന്നത് നാടകീയ രംഗങ്ങൾ. തന്നെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തയാളെന്നു കൊടി സുനി സംശയിക്കുന്ന ഗുണ്ടാ നേതാവിന് മർദ്ദനം. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ് വരടിയം സിജോ വധക്കേസിലെ മുഖ്യപ്രതിയായ കുറ്റൂര്‍ ഈച്ചരത്ത് പ്രതീഷിന് (28) മര്‍ദനമേറ്റത്. കുന്നംകുളം കോടതിയിലാണ് പ്രതീഷ് പരാതി ഉന്നയിച്ചത്. തന്റെ ദേഹം മുഴുവന്‍ പരിക്കുകളാണെന്നും, മൂത്ര തടസമുണ്ടെന്നും ഇയാള്‍ ജഡ്ജിയോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്കു ശേഷം പ്രതിയെ ചാവക്കാട് സബ് ജയിലിലേക്കു മാറ്റാന്‍ കോടതി ഉത്തരവിട്ടു.
അതേസമയം ജയിലില്‍നിന്നു മാറാനുള്ള പ്രതിയുടെ നാടകമാണിതെന്ന് സംശയമുണ്ടെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചു. പ്രതീഷ് നേരത്തെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടിയതോടെ അതിസുരക്ഷാ ജയിലിലേക്കു മാറ്റുകയായിരുന്നു. തന്നെ വധിക്കാനുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തവരുടെ കൂട്ടത്തില്‍ പ്രതീഷ് ഉള്ളതായി കൊടി സുനി ആരോപിച്ചിരുന്നു.
from East Coast Daily Malayalam https://ift.tt/3CLbv53
via IFTTT

.jpg)