ഭഗത് സിംഗിനെ അനാദരിച്ചവര്‍ ഇപ്പോള്‍ ഭഗത് സിംഗിന്റെ പേരില്‍ കോലാഹലമുണ്ടാക്കുന്നു: എം ബി രാജേഷ്

തിരുവനന്തപുരം> ഭഗത് സിംഗിനെ അനാദരിച്ചവര് ഇപ്പോള് ഭഗത് സിംഗിന്റെ പേരില് കോലാഹലമുണ്ടാക്കുന്നുവെന്ന് നിയമസഭാ സ്പീക്കര് എം ബി രാജേഷ്. ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഡല്ഹി പൊലീസില് യുവമോര്ച്ച പരാതി നല്കിയതിന് പിന്നാലെയാണ് രാജേഷിന്റെ പ്രതികരണം.

വാരിയംകുന്നന്റെയും ഭഗത് സിംഗിന്റെയും മരണത്തില് സമാനതകള് ഏറെയുണ്ടെന്നും ആ സമാനതകളാണ് താന് താരതമ്യം ചെയ്തതെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി.

''വെടിവച്ച് കൊല്ലും മുമ്പ് കണ്ണുകെട്ടാതെ മുന്നില് നിന്ന് വെടിവയ്ക്കണമെന്നാണ് വാരിയംകുന്നന് പറഞ്ഞത്. തൂക്കിക്കൊല്ലുന്നതിനു പകരം വെടിവച്ചാല് മതിയെന്ന് ഗവര്ണര്ക്ക് കത്തയച്ചയാളാണ് ഭഗത് സിംഗ്. ഇരുവരുടെയും മരണത്തിലെ ഈ സമാനതയാണ് താന് ചൂണ്ടിക്കാട്ടിയത്. ചിലര് കാളപെറ്റെന്ന് കേട്ടപ്പോള് തന്നെ കയറെടുക്കുകയാണ്''- സ്പീക്കര് പ്രതികരിച്ചു.

ബി ജെ പി ഉപാധ്യക്ഷന്റെ പ്രതികരണം ചരിത്രമറിയത്തത് കൊണ്ട്. ഭഗത് സിംഗിനോടുള്ള സ്നേഹമല്ല പകരം വര്ഗ്ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള് നടക്കുന്നത്.ഭഗത് സിംഗിനെ അനാദരിച്ചവരാണ് ഇപ്പോള് ഭഗത് സിംഗിന്റെ പേരില് കോലാഹലമുണ്ടാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Previous Post Next Post

نموذج الاتصال