ജസ്റ്റിസ് ഫോർ രാമൻ.🙏

 ജസ്റ്റിസ് ഫോർ രാമൻ.🙏

രാമനോടുള്ള ഈ അനീതി അവസാനിപ്പിക്കുക 

ലോകമെമ്പാടുമുള്ള രാമനെ സ്നേഹിക്കുന്ന ആളുകൾക്ക് ചോദിക്കാനുള്ള കുറച്ച് ചോദ്യങ്ങളാണിവ

 

രാമന്റെ കണ്ണ് കാഴ്ച്ചയെ കുറിച്ച്: 


എല്ലാവർക്കും അറിയാല്ലോ ഈ കഴിഞ്ഞ 11, 12 നാണ് തെച്ചിക്കോട്ടുകാവ് പൂരം നടന്നത് അതിന് തൊട്ട് മുൻപുള്ള ദിവസങ്ങളിൽ ആണ് രാമനെ വിദഗ്ധ സമിതി വന്ന് പരിശോധിച്ച് റിപ്പോർട്ട്‌ ഹാജരാക്കിയത് പിന്നേ പെട്ടെന്നൊരു മാറ്റം എങ്ങനെ സൃഷ്ട്ടിച്ചു.? 

1, രണ്ടാഴ്ച മുൻപാണ് ഡോക്ടർസ് പാനൽ വന്നിട്ട് ആനയെ പരിശോധിച്ച് എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുമതി കൊടുത്തത് ഈ രണ്ടാഴ്ചകളിൽ എന്ത് വ്യത്യാസമാണ് ആനയുടെ കണ്ണിൽ വരാൻ പോകുന്നത്.? 

2, ആന എന്തെങ്കിലും ചെയ്യുമോ എന്ന് ഭയപ്പെട്ടു നിന്നാൽ ഒരു ആനയെയും ഒരു പൂരത്തിനും പങ്കെടുപ്പിക്കാൻ പറ്റില്ല രാമനെന്ന മാത്രമല്ല ഏതൊരു ആനയ്ക്കും സാധിക്കുന്നതല്ല. 



3,കഴിഞ്ഞ രണ്ട് വർഷമായി ഇവിടെ ലോകമെമ്പാടുമുള്ള ഒരുപാട് ആനകൾക്കിടയിൽ രാമനെ മാത്രം ഫോക്കസ് ചെയ്തുകൊണ്ട് സ്പെഷ്യൽ ചെക്കിങ്ങും പല കാരണങ്ങൾ കൊണ്ടും രാമനെ മാത്രം വിലക്കുന്നു. 

4,എന്തുകൊണ്ട് വേറെ ആനകളെ ഇതുപോലെ പരിശോധിക്കുന്നില്ല അല്ലെങ്കിൽ വേണ്ടത്ര പരിശോധനകൾ നടത്തി അതിനുള്ള വിലക്ക് കൊടുക്കുന്നില്ല എന്തുകൊണ്ട് രാമൻ മാത്രം.? 

5,ചിറക്കൽ കാളിദാസൻ, മംഗലാംകുന്ന് അയ്യപ്പൻ, മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ഊക്കൻസ് കുഞ്ചു, പാമ്പാടി രാജൻ എന്നീ പ്രസിദ്ധമായ ആനകൾക്ക് ഒന്നുമില്ലാത്ത എന്ത് പരിശോധനകളാണ് രാമന് മാത്രം ഉള്ളത്.? 


6,ഇവയെല്ലാം ചെയ്യുന്നത് ആന മുതലാളിമാരുടെ ഒത്താശയോടെ ആണോ ഈ ഫോറസ്റ്റ് ഡി എഫ് ഓ യും കളിക്കുന്നത്.? 

7,ഈ ദേവസ്വം ആനകളുടെ മാത്രം നെഞ്ചത്തേക്ക് കയറുന്നത് കാരണം ദേവസ്വം ആനകളെ എഴുന്നള്ളിക്കുന്നത് അവർക്ക് പ്രത്യേക ലാഭം ഒന്നും കിട്ടുന്നില്ല. 

8,കണ്ണിന് കാഴ്ചയില്ലാത്തതും കാലിൽ വ്രണം ഉള്ളതും കൊമ്പിൽ പഴുപ്പ് ഉള്ളതും വാലിൽ മുറിവുള്ള ആനകളെ ഒക്കെ തറയിൽ കേറ്റി നിർത്താൻ പറ്റുമോ.? 


9,എങ്കിൽ ആനകളുടെ പേരും ലിസ്റ്റും സഹിതം ഇൻഫർമേഷൻ തരാം ഇമ്മീഡിയറ്റ് ആക്ഷൻ എടുക്കാൻ പറ്റുമോ.? 


10, എന്തിനാണ് ഈ രാമന്റെ കാര്യത്തിൽ മാത്രം ഇങ്ങനെ പിടിവാശി കാണിക്കുന്നത്.? 

എല്ലാവരും ദയവുചെയ്ത് ഈ ചോദ്യങ്ങൾക്ക് മറുപടിയായി അവരവരുടെ അഭിപ്രായങ്ങൾ അറിയിക്കുക. 

അല്ലെങ്കിൽ സപ്പോർട്ടീവ് ആയിട്ടുള്ള ഏതുതരത്തിലുള്ള നിർദ്ദേശങ്ങളും നിങ്ങൾക്ക് ഇതിൽ പങ്കു വയ്ക്കാവുന്നതാണ്🙏

2 Comments

  1. Athe enthu kondu Ramanu mathram?

    ReplyDelete
  2. serikkum aanapremisangangal prathikarikkanam...nammada rajavine maathramm ingane idunnathinethire.... PROTEST ....justice for RAMAN ....full support undakum...partykkarkum baakkiullorkkum sangadich prathishedhikkam engil namakum kaazhiyanam...sprt guys

    ReplyDelete
Previous Post Next Post

نموذج الاتصال