വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി
വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. ഒരു മാസത്തിനിടെ നാലാമത്തെ വളർത്തുമൃഗമാണ് കടുവയുടെ ആക്രമണത്തിൽ ഇവിടെ കൊല്ലപ്പെടുന്നത്. ഇതിനെ തുടർന്നാണ് കടുവയെ പിടിക്കാനുള്ള ശ്രമം വനംവകുപ്പ് ഊർജ്ജിതമാക്കിയത്. കടുവയെ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു.മൂന്ന് മാസം മുമ്പ് രാജൻ്റെ മറ്റൊരു കറവപശുവിനെയും രണ്ടാഴ്ച മുൻപ് ചെറുപുറത്ത് പറമ്പിൽ ഷെർളി കൃഷ്ണയുടെ പോത്തിനെയും കടുവ കൊന്നിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ കൂടുകളും ക്യാമറയും സ്ഥാപിക്കുകയും ദൗത്യം ഊർജ്ജിതമാക്കുകയും ചെയ്തു. ബീനാച്ചി എസ്റ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ വീണത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.
Wayanad Kolagappara tiger caged in Churimala. This is the fourth domestic animal killed in a tiger attack here in a month. Following this, the forest department intensified its efforts to catch the tiger. The tiger was caught in a cage set up by the forest department. A tiger attacked and killed Rajan's calf in Thanattukudi yesterday. Three months ago, another milch cow of Rajan's and Shirley Krishna's buffalo were killed by a tiger two weeks ago in Cherupurat padam. The locals were very worried when they saw the presence of the tiger. Then this morning the cages and camera were installed and the mission was energized. The tiger fell into a cage set up in the Beanachi estate. The tiger was taken to a conservation center in Kuppadi.
വാട്ട്‌സ്ആപ്പിൽ കൂടുതൽ വാർത്തകൾ അറിയാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/I9q8ZDmr4zS1QeWR3a79f4
ക്രെഡിറ്റ് കാർഡ് അന്വേഷിച്ച് നടക്കുക ആണോ?? ഇനി ഒറ്റ ക്ലിക്കിൽ നിങ്ങൾക്കും സ്വന്തം അക്കം. അതും നിരവധി ഓഫറിനോട് ഒപ്പം*🔴💰🪙
👇👇👇👇