എൻടിപിസിയിൽ 495 എൻജിനിയറിങ്‌ 
എക്‌സിക്യൂട്ടീവ്‌ ട്രെയിനി

കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള എൻടിപിസി ലിമിറ്റഡിൽ എൻജിനിയറിങ് എക്സിക്യൂട്ടീവ് ട്രെയിനിയുടെ 495 ഒഴിവുണ്ട്. എൻജിനിയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയിറിങ് (ഗേറ്റ്) 2023 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഇലക്ട്രിക്കൽ –-120, മെക്കാനിക്കൽ–-200, ഇലക്ട്രോണിക്സ് / ഇൻസ്ട്രുമെന്റേഷൻ –-80, സിവിൽ–-30, മൈനിങ് –-65 എന്നിങ്ങനെയാണ് അവസരം. യോഗ്യത : 65 ശതമാനം മാർക്കോടെ എൻജിനിയറിങ് / ടെക്നോളജി ഫുൾടൈം ബിരുദം / എഎംഐഇ. ഉയർന്ന പ്രായം 27. ഒരു വർഷമാണ് പരിശീലനം. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വിവിധ കേന്ദ്രങ്ങളിൽ നിയമനം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. വിശദവിവരങ്ങൾക്ക് www.ntpc.co.in.



Career || Deshabhimani ​Online ​News https://ift.tt/mF3Y4lD
Previous Post Next Post

نموذج الاتصال