വിമാനത്താവളങ്ങളിൽ നിരവധി ജോലി ഒഴിവുകൾ; മികച്ച ശമ്പളത്തിൽ ജോലി അവസരം Many job vacancies at airports; Good salary job opportunity

 വിമാനത്താവളങ്ങളിൽ നിരവധി ജോലി ഒഴിവുകൾ; മികച്ച ശമ്പളത്തിൽ ജോലി അവസരം


വിമാനത്താവളങ്ങളിൽ നിരവധി ജോലി ഒഴിവുകൾ; മികച്ച ശമ്പളത്തിൽ ജോലി അവസരം Many job vacancies at airports; Good salary job opportunity


എയർപോർട്ട് ജോലി തിരയുകയാണോ? ഇതാ നിങ്ങൾക്കായ് അവസരങ്ങൾ. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിന്റെ മുംബൈ, ഇൻഡോർ എയർപോർട്ടുകളിലാണ് ഒഴിവുകൾ . 1035 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തത്. ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റ്, എക്‌സിക്യുട്ടീവ് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് നിയമനം. ഒഴിവുകൾ, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം.

ഛത്രപതി ശിവജി മഹാരാജ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റ് തസ്തികകളിൽ 998 ഒഴിവുകളാണ് ഉള്ളത്. ഇതിൽ ഹാൻഡിമാൻ വിഭാഗത്തിൽ മാത്രം 971 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയണം. പ്രാദേശിക, ഹിന്ദി ഭാഷകള്‍ സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കുന്നത് അഭികാമ്യം. ജനറൽ വിഭാഗത്തിന് 28 ഉം ഒ ബി സി വിഭാഗത്തിന് 31 ഉം എസ് സി/എസ് ടി വിഭാഗത്തിന് 33 ഉം ആണ് പ്രായ പരിധി. 21,330 രൂപയാണ് അടിസ്ഥാന ശമ്പളം.

യൂട്ടിലിറ്റി ഏജന്റ് (സ്ത്രീ/പുരുഷന്‍) വിഭാഗത്തിൽ 27 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യമാണ് യോഗ്യത. പ്രാദേശിക, ഹിന്ദി ഭാഷകള്‍ സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കുന്നത് അഭികാമ്യം. അടിസ്ഥാന ശമ്പളം: 21,330 രൂപ. ജനറൽ വിഭാഗത്തിന് 28 ഉം ഒ ബി സി വിഭാഗത്തിന് 31 ഉം എസ് സി /എസ് ടി വിഭാഗത്തിന് 33 ഉം ആണ് പ്രായ പരിധി.


ശാരീരികക്ഷമതാപരീക്ഷയുടെയും പേഴ്സണല്‍/വെര്‍ച്വല്‍ സ്‌ക്രീനിങ്ങിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം ലഭിക്കുക. തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി സെപ്റ്റംബര്‍ 18 ആണ്.

ഇൻഡോർ
ദേവി അഹല്യബായി ഹോള്‍ക്കര്‍ എയര്‍പോര്‍ട്ടില്‍ ഹാന്‍ഡിമാന്‍, ഹാന്‍ഡിവുമന്‍ തസ്തികകളില്‍ 13 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് ജയം അല്ലെങ്കില്‍ തത്തുല്യം ആണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ അറിയണം. പ്രാദേശിക, ഹിന്ദി ഭാഷകള്‍ സംസാരിക്കാനും മനസ്സിലാക്കാനും അറിഞ്ഞിരിക്കുന്നത് അഭികാമ്യം. . ശമ്പളം: 17,580 രൂപ. യോഗ്യത: തപാല്‍ വഴിയാണ് അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 18 ആണ്.

തുടക്കത്തില്‍ കരാര്‍ വ്യവസ്ഥയിലാണ് നിയമനം. മൂന്ന് വർഷമാണ് കരാർ കലാവധി. ജോലിയുടെ പ്രകടത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി പിന്നീട് നീട്ടിക്കിട്ടിയേക്കും.

HOW TO APPLY:

Applicants meeting with the eligibility criteria mentioned in this advertisement, as on 1st September, 2023, are required to forward their applications, as per attached application format along with copies of the testimonials/certificates through Post or through Drop-Box in person latest by 18th September, 2023, at the address mentioned below. The envelope should be superscribed mentioning the post applied post in capital letters “POST APPLIED FOR __________________”. No Demand Draft to be attached at this stage.

Address :

To, HRD Department, AI Airport Services Limited,GSD Complex, Near Sahar Police Station,CSMI Airport, Terminal-2, Gate No. 5,Sahar, Andheri-East, Mumbai-400099.

Previous Post Next Post

نموذج الاتصال