ഇലക്ട്രിക്ക് വാഹനങ്ങളുടെ ഹൃദയം പഠിക്കാം, തൊഴിൽ നേടാം; ഈ കോഴ്സ് അസാപ് കേരളയിൽ മാത്രം

തിരുവനന്തപുരം> രാജ്യത്തിനകത്തും പുറത്തും ഇലക്ട്രിക്ക് വാഹനങ്ങളുടെ (ഇ.വി) പ്രചാരം കൂടി വരുന്നത് കണക്കിലെടുത്ത് അസാപ് കേരള അവതരിപ്പിച്ച ഈ രംഗത്തെ പുതിയ തൊഴിൽ നൈപുണ്യ പരിശീലന കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. സർട്ടിഫൈഡ് പ്രോഗ്രാം ഇൻ ഇലക്ട്രിക് വെഹിക്കിൾ പവർട്രെയിൻ ആർക്കിടെക്ചർ ആന്റ് എനർജി സ്റ്റോറേജ് സിസ്റ്റം കോഴ്സിന് സർട്ടിഫിക്കറ്റ് നൽകുന്നത് ഓട്ടോമോട്ടീവ് ഡെലവപ്മെന്റ് കൗൺസിൽ ആണ്. ഇന്ത്യയിലും വിദേശത്തും ഒരേ പോലെ വലിയ തൊഴിൽ സാധ്യതയുള്ള കോഴ്സാണിത്.

ഇംപീരിയൽ സൊസൈറ്റി ഓഫ് ഇന്നോവേറ്റീവ് എഞ്ചിനീയർസിന്റെ സഹകരണത്തോടെയാണ് പരിശീലനം. ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന യന്ത്രഭാഗങ്ങളെ കുറിച്ചും അവയുടെ പരിചരണത്തിലും പ്രായോഗിക അറിവ് ഈ കോഴ്സിലൂടെ നേടാം. ഇ.വി മോട്ടോർ ഡിസൈനും സെലക്ഷൻ പാരാമീറ്ററുകളും നേരിടുന്ന വെല്ലുവിളികളുടെ കേസ് സ്റ്റഡീസും കോഴ്സിന്റെ ഭാഗമാണ്. ഇ.വി ബാറ്ററി പാക്ക് ഡിസൈൻ, ചാർജിംഗ് സാങ്കേതികവിദ്യ എന്നിവയിലും നൈപുണ്യം നേടാം.

എഞ്ചിനീയർമാർക്കും കരിയർ മാറ്റം ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കും സംരംഭകർക്കും ഈ കോഴ്സ് പ്രയോജനകരമായിരിക്കും. കേരളത്തിൽ അസാപ് കേരളയുടെ സെന്ററുകളിൽ മാത്രമാണ് നിലവിൽ ഈ കോഴ്സ് പഠിക്കാൻ അവസരമുള്ളൂ. 130 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിന്റെ ഫീസ് 51,035 രൂപയാണ്. വിശദ വിവരങ്ങൾക്ക്: 9495999713



Career || Deshabhimani ​Online ​News https://ift.tt/6TPg2Xn
Previous Post Next Post

نموذج الاتصال