അഗ്നിപഥ് വിജ്ഞാപനം വന്നു; എയർഫോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് സുവർണാവസരം Agnipath notification came; Golden opportunity for those interested to join Air Force



 അഗ്നിപഥ് വിജ്ഞാപനം വന്നു; എയർഫോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് സുവർണാവസരം

അഗ്നിപഥ് വിജ്ഞാപനം വന്നു; എയർഫോഴ്സിൽ ചേരാൻ താൽപ്പര്യമുള്ളവർക്ക് സുവർണാവസരം

എയർഫോഴ്സ് (അഗ്നിവീർ - വായു) അടുത്ത ബാച്ചിലേക്കുള്ള റിക്രൂട്ട്മെന്റിനായി പുതിയ വിജ്ഞാപനം ഇറക്കി. ഇന്ത്യൻ വ്യോമസേനയുടെ (എയർഫോഴ്സ്) ഭാഗമാകാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എയർഫോഴ്സ് (അഗ്നിവീർ വായു) റിക്രൂട്ട്മെന്റ് 2/2023 മായി ബന്ധപ്പെട്ട വിശദവിവരങ്ങൾ താഴെ നൽകുന്നു.

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഓഗസ്റ്റ് 17

പ്രായപരിധി:

ഉദ്യോഗാർത്ഥികൾ 2006 ഡിസംബർ 27നും 2003 ജൂൺ 27 നും ഇടയിൽ ജനിച്ചവരായിരിക്കണം

വിദ്യാഭ്യസ യോഗ്യത:

അപേക്ഷകർ ഗണിതം, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയുമായി പ്ലസ് ടു/ ഇന്റർ മീഡിയേറ്റ്/ തത്തുല്യ പരീക്ഷ പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം.

അല്ലെങ്കിൽ

പോളിടെക്നിക് സ്ഥാപനത്തിൽ നിന്നും 50 ശതമാനം മാർക്കോടെ എൻജിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷിൽ 50% മാർക്കും നേടിയിരിക്കണം. (ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി).

അല്ലെങ്കിൽ

രണ്ട് വർഷത്തെ വൊക്കേഷണൽ കോഴ്സ് അതോടൊപ്പം ഫിസിക്സ്, ഗണിതം പഠിച്ചിരിക്കണം. മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയിരിക്കണം (വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷ് വിഷയം ഇല്ലെങ്കിൽ പത്താംക്ലാസിലോ, പ്ലസ് ടു വിലോ ഇംഗ്ലീഷിൽ 50% മാർക്ക് നേടിയിരുന്നാലും മതി).

ശാരീരിക യോഗ്യതകൾ

ഉദ്യോഗാർത്ഥികൾ മികച്ച ആരോഗ്യം ഉണ്ടായിരിക്കണം.

വൈകല്യങ്ങൾ ഉണ്ടായിരിക്കാൻ പാടില്ല.

ഉയരം: 152.5 സെന്റീമീറ്റർ

ചെസ്റ്റ്: മിനിമം 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം

തൂക്കം: ഉയരത്തിന് ആനുപാതികമായി കേൾവി: ഉദ്യോഗാർഥിക്ക് സാധാരണ കേൾവിശക്തി ഉണ്ടായിരിക്കണം

പല്ല്: ആരോഗ്യമുള്ള മോണയും നല്ല പല്ലുകളും കുറഞ്ഞത് 14 ഡെന്റൽ പോയിന്റ്കളും ഉണ്ടായിരിക്കണം


ഫീസ്:

250 രൂപയാണ് അപേക്ഷാ ഫീസ്


എങ്ങിനെ അപേക്ഷിക്കാം

ആഗ്രഹമുള്ളവർ agnipathvayu.cdac.in/ എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷിക്കുന്ന സമയത്ത് പത്താം ക്ലാസ് സർട്ടിഫിക്കറ്റ്,


പ്ലസ് ടു സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അവസാന വർഷ മാർക്ക് ഷീറ്റ് അല്ലെങ്കിൽ വൊക്കേഷണൽ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. (ഏത് യോഗ്യത വെച്ചാണോ അപേക്ഷിക്കുന്നത് ആ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ മതി)

അപേക്ഷകൻ വിരലടയാളം (സൈസ് 10KB 50KB വരെ),

അപേക്ഷകന്റെ ഒപ്പ് (സൈസ് 10KB 50KB വരെ),

രക്ഷിതാവിന്റെ ഒപ്പ്, ഇത്രയും രേഖകളും

അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.

വിജ്ഞാപനം വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. അല്ലെങ്കിൽ ഈ ലിങ്ക് സന്ദർശിക്കുക. https://agnipathvayu.cdac.in/AV/

Agniveer Vayu Recruitment 2023

Previous Post Next Post

نموذج الاتصال