ഒഎംആർ പരീക്ഷ
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 158/2022) തസ്തികയിലേക്ക് ജൂലൈ 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (സർക്കാർ പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 65/2021) തസ്തികയിലേക്ക് ജൂലൈ 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില് ലക്ചറര് ഇന് ഇലക്ട്രിക്കല് ആന്ഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് (പോളിടെക്നിക്സ്) (കാറ്റഗറി നമ്പര് 306/2022) തസ്തികയിലേക്ക് ജൂലൈ 26 ന് രാവിലെ 7.15 മുതല് 9.15 വരെ ഒഎംആര് പരീക്ഷ നടത്തും.
വിവിധ ജില്ലകളില് ഫിസിക്കല് എഡ്യുക്കേഷന് ടീച്ചര് (എച്ച്എസ്) മലയാളം മീഡിയം (കാറ്റഗറി നമ്പര് 750/2021, 711/2022) തസ്തികയിലേക്ക് ജൂലൈ 27 ന് രാവിലെ 7.15 മുതല് 9.15 വരെ ഒഎംആര് പരീക്ഷ നടത്തും. പ്രായോഗിക പരീക്ഷ കേരള പബ്ലിക് സര്വീസ് കമീഷനില് പ്രോഗ്രാമര് (കാറ്റഗറി നമ്പര് 388/2021) തസ്തികയിലേക്ക് ജൂലൈ 25 രാവിലെ 7.30 മുതല് തിരുവനന്തപുരം, കോളേജ് ഓഫ് എൻജിനീയറിങ്ങില് പ്രായോഗിക പരീക്ഷ നടത്തും. കേരളത്തിലെ വിവിധ സർവകലാശാലകളില് ഡ്രൈവര് കം ഓഫീസ് അറ്റന്ഡന്റ് (കാറ്റഗറി നമ്പര് 210/2021) തസ്തികയിലേക്ക് ജൂലൈ 25 മുതല് ഡ്രൈവിങ് ടെസ്റ്റ് നടത്തും. അന്വേഷണങ്ങള്ക്ക് ജിആര് 8 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546440.
പ്രമാണ പരിശോധന
24 ന് കോളേജ് വിദ്യാഭ്യാസ വകുപ്പില് അസിസ്റ്റന്റ് പ്രൊഫസര് സംസ്കൃതം (സാഹിത്യം) (കാറ്റഗറി നമ്പര് 281/2019) തസ്തികയുടെ മാറ്റിവച്ച പ്രമാണ പരിശോധന ജൂലൈ 24 ന് പിഎസ് സി ആസ്ഥാന ഓഫീസില് നടത്തും. അറിയിപ്പ് ലഭിക്കാത്തവര് ജിആര്2 ബി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546324.
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് (കാറ്റഗറി നമ്പർ 741/2021) തസ്തികയുടെ മാറ്റിവച്ച പ്രമാണ പരിശോധന 2023 ജൂലൈ 25 ന് രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ നടത്തും.
കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി എഞ്ചിനീയർ (സിവിൽ) പാർട്ട് 1 (ജനറൽ വിഭാഗം, കാറ്റഗറി നമ്പർ 216/2021) തസ്തികയുടെ പ്രമാണ പരിശോധന ജൂലൈ 24, 25, 26 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021) തസ്തികയിലേക്ക് ജൂലൈ 25, 26, 27 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യോളജി (കാറ്റഗറി നമ്പർ 300/2019) തസ്തികയിലേക്ക് ജൂലൈ 25, 26, 27 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജിആർ2 ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546324).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഗ്രേഡ് 1 സിവിൽ എൻജിനീയറിങ് (എൻജിനീയറിങ് കോളേജുകൾ) (കാറ്റഗറി നമ്പർ 191/2020) തസ്തികയിലേക്ക് ജൂലൈ 25, 26, 27, ആഗസ്ത് 9, 10, 11, 16, 17, 18, 22, 23, 24 തീയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
Career || Deshabhimani Online News https://ift.tt/TWiOVfu