സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍, ഐ.സി.ടി അക്കാദമി എന്നിവരുടെ ആഭിമുഖ്യത്തില്‍ ജൂലൈ 9 ന് രാവിലെ 8 മുതല്‍ സുല്‍ത്താന്‍ ബത്തേരി അല്‍ഫോന്‍സ കോളേജില്‍ തൊഴില്‍ മേള നടത്തും.
പ്ലസ്ടു അടിസ്ഥാന യോഗ്യതയുള്ള അഭ്യസ്തവിദ്യരായ 18 നും 40 നും വയസ്സിനിടയിലുള്ള തൊഴില്‍ അന്വേഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. സ്പോര്‍ട്ട് രജിസ്ട്രേഷന്‍ സൗകര്യവും ലഭ്യമാണ്. തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍, ജോലി ഒഴിവുകള്‍, യോഗ്യത, സാലറി മുതലായ എല്ലാ വിവരങ്ങളും ഡി.ഡബ്ല്യു.എം.എസ് പ്ലാറ്റ്ഫോമില്‍ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ഫോണ്‍: നെന്മേനി – 9961482088, നൂല്‍പ്പുഴ – 9645808753, അമ്പലവയല്‍ – 8590101359, മീനങ്ങാടി – 9747568520.
🔺മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planning-ന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്.
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയത്തിന് മുൻഗണനയുണ്ട്. പ്രായ പരിധി 01.06.2023 ന് 40 വയസ് കവിയാൻ പാടില്ല. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് അഞ്ച് വർഷവും, മറ്റ് പിന്നാക്ക വിഭാഗത്തിന് മൂന്നു വർഷവും പ്രായത്തിൽ ഇളവ് നൽകും.
ജോലി ഒഴിവുകൾ wtspവഴി അറിയാൻ
https://chat.whatsapp.com/Fje7xfXYdETAjuFe1L24qa
🔴 ഗ്രൂപ്പ് ഫുൾ അണകിൽ ഈ ലിങ്കിൽ നോക്കുക
ജോലി ഒഴിവുകൾ ടെലഗ്രാമിൽ ലഭിക്കാൻ
ജോലി ഒഴിവുകൾ ഇൻസ്ഗ്രാമിൽ ലഭിക്കാൻ
മാക്സിമം ഷെയർ ചെയുക.
🔴 ഗ്രൂപ്പിൽ പര്യസം ചെയ്യുവാൻ
http://wa.me/918129182404?text=Ads
⭕️ ദിവസേനയുള്ള Amazon ഓഫറുകളിലൂടെ സാധനങ്ങൾ വാങ്ങിക്കാനായി ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Link 1
https://chat.whatsapp.com/BuCLdBRPpn0FFilRCBMRpq
Telegram Group