മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാർമസി (കാറ്റഗറി നമ്പർ 561/2017). ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എൻസിഎ എസ് സിസിസി, എൽസി/എഐ, പട്ടികജാതി, മുസ്ലിം, ഹിന്ദുനാടാർ, വിശ്വകർമ (കാറ്റഗറി നമ്പർ 173/ 2021, 174/ 2021, 175/ 2021, 274/ 2021, 531/ 2021, 680/ 2021).
കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 470/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (റബർ മാർക്ക്)/കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് കോ ഓപറേറ്റീവ് സൊസൈറ്റികളിൽ പ്യൂൺ/ അറ്റൻഡർ പാർട്ട് 1, 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 473/ 2021, 474/2021). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി (കാറ്റഗറി നമ്പർ 48/2020). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി (കാറ്റഗറി നമ്പർ 49/2020). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി (കാറ്റഗറി നമ്പർ 51/2020). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ) (കാറ്റഗറി നമ്പർ 52/2020). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 54/2020). സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ (കാറ്റഗറി നമ്പർ 55/2020).
സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർട്ടോറൈസേഷൻ (കാറ്റഗറി നമ്പർ 56/2020). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്സിങ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 567/2022, 568/2022).
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ മേട്രൺ (ഫീമെയിൽ) (എൻജിനീയറിങ്/ പോളിടെക്നിക് ഹോസ്റ്റൽസ്) (കാറ്റഗറി നമ്പർ 34/2020). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും പാലക്കാട് ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇൻഫർമേഷൻ ടെക്നോളജി).
കേരള ഇലക്ട്രിക്കൽ അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 362/2021). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 512/2021). അർഹതാനിർണയ പട്ടിക പ്രസിദ്ധീകരിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 375/2020) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനായുള്ള അർഹതാ നിർണയ പട്ടിക പ്രസിദ്ധീകരിച്ചു.
കേരള കാർഷിക സർവകലാശാലയിൽ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 111/2021) തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നേടുന്നതിനായുള്ള അർഹതാ നിർണയ പട്ടിക പ്രസിദ്ധീകരിച്ചു. ഭിന്നശേഷി വിഭാഗക്കാർക്ക് അപേക്ഷിക്കാൻ അവസരം 04.2022 ലെ വിജ്ഞാപനത്തിൽ കാറ്റഗറി നമ്പർ 45/2022 പ്രകാരമുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ മൃദംഗം തസ്തികയുടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ നാല് ശതമാനം ഒഴിവ് സർക്കാർ ഉത്തരവ് പ്രകാരം ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. 08.06.2023 തീയതിയിലെ തിരുത്തൽ വിജ്ഞാപന പ്രകാരം ഭിന്നശേഷി വിഭാഗത്തിലെ യോഗ്യരായ മറ്റ് സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് ജൂൺ 23 വരെ അപേക്ഷിക്കാം.
പ്രമാണ പരിശോധന
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കോമൺ ഫെസിലിറ്റി സർവീസ് സെന്റർ) (കാറ്റഗറി നമ്പർ 57/2019) തസ്തികയിലേക്ക് ജൂൺ 20, 21 തീയതികളിൽ രാവിലെ 10.30 നും പകൽ 12 നും രണ്ടു ബാച്ചുകളിലായി പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണ പരിശോധന നടത്തും.
ഒഎംആർ പരീക്ഷ
നോൺ വൊക്കേഷണൽ ടീച്ചർ ബയോളജി (സീനിയർ) (നേരിട്ടുള്ള നിയമനം, പട്ടികജാതി/ പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 503/ 2022, 575/ 2022, 588/ 2022) തസ്തികയിലേക്ക് ജൂൺ 20 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.
കേരള നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ കൊമേഴ്സ് (സീനിയർ) (തസ്തികമാറ്റം മുഖേന, പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 399/2022, 579/2022, 581/2022, 607/2022) തസ്തികയിലേക്ക് ജൂൺ 21 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.
ബിരുദതല മുഖ്യപരീക്ഷ (2022) യുടെ ഭാഗമായി ക്ലർക്ക് കം ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ153/2022) തസ്തികയിലേക്ക് ജൂൺ 21 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർപരീക്ഷ നടത്തും. പരീക്ഷ മാറ്റി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്ക് ജൂൺ 23 ന് നടത്താൻ നിശ്ചയിച്ച ഓൺലൈൻ പരീക്ഷമാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Career || Deshabhimani Online News https://ift.tt/mApfCzb