വിവിധ വകുപ്പുകളിലെ 40 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് - സംസ്ഥാന തലം കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം (നേരിട്ടും തസ്തികമാറ്റം മുഖേനയും), ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനീയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ), ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (ആയുർവേദം), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ് മാനേജ്മെന്റ്, കേരള വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ്, പൊലീസ് (മോട്ടോർ ട്രാൻസ്പോർട്ട് വിങ്) വകുപ്പിൽ മെക്കാനിക് പൊലീസ് കോൺസ്റ്റബിൾ. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ, കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ അക്കൗണ്ടന്റ് ഗ്രേഡ് 3, ടൂറിസം വകുപ്പിൽ ഷോഫർ ഗ്രേഡ് 2, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്, കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ അക്കൗണ്ടന്റ്.
ജില്ലാതലം
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്) യുപിഎസ് ഇടുക്കി ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി). വിവിധ ജില്ലകളിൽ എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ്
സംസ്ഥാനതലം കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ –- സ്റ്റാറ്റിസ്റ്റിക്സ് (പട്ടികവർഗം), (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗം), ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികവർഗം). ജില്ലാതലം വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് –- ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം). എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (പട്ടികവർഗം), (പട്ടികജാതി), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) അറബിക് (പട്ടികജാതി, പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2, കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്), കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി)(പട്ടികജാതി), ജൂനിയർ അസിസ്റ്റന്റ്(പട്ടികജാതി), കേരള സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (സിഡ്കോ) ഫോർമാൻ (വുഡ് വർക്ക് ഷോപ്പ്) (ഈഴവ/തിയ്യ/ബില്ലവ), കേരള സംസ്ഥാന കോ ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്യൂൺ (പട്ടികജാതി), ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് 3 (മുസ്ലീം), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പികൾ/ കോർപ്പറേഷനുകൾ/ബോർഡുകൾ/ സൊസൈറ്റികൾ/ലോക്കൽ അതോറിറ്റികൾ എന്നിവിടങ്ങളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (എസ് സിസിസി).
ജില്ലാതലം
കണ്ണൂർ, കാസർകോട് ജില്ലകളിൽ ആരോഗ്യവകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (മുസ്ലിം), കാസർകോട്, പാലക്കാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ്(പട്ടികജാതി, പട്ടികവർഗം), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (പട്ടികജാതി, പട്ടികവർഗം), കണ്ണൂർ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ്. (പട്ടികവർഗം/ഹിന്ദുനാടാർ), വയനാട്, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)–- എൽപിഎസ് (പട്ടികജാതി).
Career || Deshabhimani Online News https://ift.tt/AU7ERje