പി എസ് സി 22 തസ്‌തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും

വിവിധ വകുപ്പുകളിലെ 22 തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ് 
സംസ്ഥാനതലം ഹാർബർ എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ/ ഹെഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) ഹാർബർ എൻജിനീയറിങ് വകുപ്പിലെ സബോർഡിനേറ്റ് ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം, ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ഡ്രഗ്സ് ഇൻസ്പെക്ടർ, കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (ജ്യോഗ്രഫി), കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (മാത്തമാറ്റിക്സ്), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (ഇലക്ട്രോപ്ലേറ്റിങ്), കേരള വാട്ടർ അതോറിറ്റിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ മോൾഡർ, കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ്/കാഷ്യർ (ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ), ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ), കേരള സ്റ്റേറ്റ് ഹാൻഡ് ലൂം വീവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിൽ ലാസ്റ്റ് ഗ്രേഡ് എംപ്ലോയി.

ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം

കണ്ണൂർ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ), എറണാകുളം, വയനാട് ജില്ലകളിൽ വനം വന്യജീവി വകുപ്പിൽ കവാടി. സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം കേരള വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (പട്ടികവർഗം). സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം) എൻസിഎ റിക്രൂട്ട്മെന്റ് സംസ്ഥാനതലം കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്മാൻ (കെഎസ്എഫ്ഇ ലിമിറ്റഡിലെ പാർട്ട്ടൈം ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (ഹിന്ദുനാടാർ, മുസ്ലിം, ഒബിസി, ഈഴവ/തിയ്യ/ബില്ലവ, പരിവർത്തിത ക്രിസ്ത്യാനികൾ, എൽസി/എഐ, പട്ടികവർഗം), കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലിം, എൽസി/എഐ, ഒബിസി)

എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം

വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദം)(മുസ്ലിം, എൽസി/എഐ, ഈഴവ), ആലപ്പുഴ ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)(പട്ടികവർഗം), എറണാകുളം ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) (പട്ടികജാതി). സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും വിവിധ തസ്തികളിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. തസ്തികകൾ: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 510/2021).

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 747/2021). പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു പിഎസ്സി ആഗസ്തിലെ പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ജൂൺ 11 വരെ നൽകാം. വിശദാംശങ്ങൾ വിശദവിവരങ്ങൾ പിഎസ്സി വെബ്സൈറ്റിൽ.



Career || Deshabhimani ​Online ​News https://ift.tt/y6szxfZ
Previous Post Next Post

نموذج الاتصال