ആധാറിലെ മേല്‍വിലാസം മാറ്റണോ?; ചെയ്യേണ്ടത് ഇത്രമാത്രം. Change Address in Aadhaar?; That's all there is to do

 ആധാറിലെ മേല്‍വിലാസം മാറ്റണോ?; ചെയ്യേണ്ടത് ഇത്രമാത്രം



ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു. പേര്, ജനനത്തീയതി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങി ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ യുഐഡിഎഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമാനമായ നിലയില്‍ മേല്‍വിലാസത്തിലും മാറ്റം വരുത്താന്‍ കഴിയും. ആധാറിലെ മേല്‍വിലാസം ഓണ്‍ലൈനായി മാറ്റുന്ന വിധം ചുവടെ:


UIDAI വെബ്‌സൈറ്റ് സന്ദര്‍ശിക്കുക


ആധാര്‍ കാര്‍ഡ് അപ്‌ഡേറ്റ് ഓണ്‍ലൈന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക


ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക


മൊബൈലില്‍ വരുന്ന ഒടിപി രേഖപ്പെടുത്തുന്നതോടെ പുതിയ പോര്‍ട്ടലിലേക്ക് പ്രവേശിക്കാന്‍ കഴിയും


അഡ്രസ് മാറ്റുന്നതിനുള്ള ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക


തുടര്‍ന്ന് ലോഗിന്‍ ചെയ്ത് മുന്നോട്ടുപോകുക


ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫോം ലഭിക്കും


വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക


ശേഷം സബ്മിറ്റ് അപ്‌ഡേറ്റ് റിക്വിസ്റ്റില്‍ ക്ലിക്ക് ചെയ്യുക


പുതിയ മേല്‍വിലാസത്തിന്റെ സ്‌കാന്‍ ചെയ്ത രേഖ അപ്ലോഡ് ചെയ്യുന്നതോടെ നടപടികള്‍ പൂര്‍ത്തിയാവും


സമാനമായ നിലയില്‍ ഓഫ്‌ലൈനായും ആധാറിലെ മേല്‍വിലാസം മാറ്റാന്‍ സാധിക്കും. ആധാര്‍ കേന്ദ്രത്തിലോ ആധാര്‍ എന്‍ റോള്‍മെന്റ് സെന്റിലോ പോയി സമാനമായ രീതിയില്‍ ആധാറിലെ മേല്‍വിലാസം മാറ്റാവുന്നതാണ്. തൊട്ടടുത്തുള്ള ആധാര്‍ എന്‍ റോള്‍മെന്റ് സെന്റര്‍ അറിയാന്‍ യുഐഡിഎഐ വെബ്‌സൈറ്റില്‍ കയറി പിന്‍കോഡും സ്ഥലവും നല്‍കിയാല്‍ സെന്ററുകളുടെ പട്ടിക ലഭിക്കും. തിരിച്ചറിയല്‍ രേഖയുടെയും മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെയും കോപ്പി കൈയില്‍ കരുതണം. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ ഫോണും ആവശ്യമായ രേഖകളുമായി വേണം സെന്ററില്‍ പോകാന്‍

Change Address in Aadhaar?; That's all there is to do. Today, Aadhaar card has become an important document for various services including banking. UIDAI has provided facility to change the information in Aadhaar card like name, date of birth, e-mail, phone number etc. The address can also be changed in a similar manner. Below is how to change Aadhaar address online:


Visit the UIDAI website


Click on Aadhaar Card Update Online


Enter Aadhaar card number and login


By entering the OTP received on the mobile, the new portal can be accessed


Click on Change Address option


Then login and proceed


Aadhaar update form will be available


Enter the personal information and fill the form


Then click on Submit Update Request


The process will be completed once the scanned document of the new address is uploaded


Aadhaar address can also be changed by line in a similar manner. Address in Aadhaar can be changed in a similar manner by visiting Aadhaar Center or Aadhaar Enrollment Centre. To know the nearest Aadhaar Enrollment Center visit the UIDA website and enter the pin code and location to get the list of centers. Copy of identity proof and proof of address should be carried. Mobile phone linked with Aadhaar card and go to the center with necessary documents

Previous Post Next Post

نموذج الاتصال