Kerala Tourism Beach Lifeguard Recruitment 2023 – Free Job Alert ടൂറിസം വകുപ്പിനു കീഴിൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അവസരം

 Kerala Tourism Beach Lifeguard Recruitment 2023: 



ടൂറിസം വകുപ്പിനു കീഴിൽ തിരുവനന്തപുരം , എറണാകുളം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ജോലി നോക്കുന്നതിനായി ദിവസക്കൂലി അടിസ്ഥാനത്തിൽ ലൈഫ് ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിനായി അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ദിവസത്തെ പരിശീലനം നൽകുന്നതും പ്രതിദിനം 730 / – രൂപ വേതനം നൽകുന്നതാണ് . നിയമനം തികച്ചും താൽക്കാലികമായിരിക്കും. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി 15-02-2023 , വൈകിട്ട് 5 മണിവരെ .

Important Dates

Offline (By Postal) Application Commencement from 11th January 2023

Last date to Submit Offline (By Postal) Application 15th February 2023


Kerala Tourism Department Latest Job Notification Details

കേരള ടൂറിസം വകുപ്പിന് കീഴില്‍  ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.


Kerala Tourism Beach Lifeguard Recruitment 2023 Latest Notification Details

Organization Name Kerala Tourism Department

Job Type Kerala Govt

Recruitment Type Temporary Recruitment

Advt No N/A

Post Name Beach Lifeguard

Total Vacancy 8

Job Location All Over Kerala

Salary Rs.15,000 – 20,000

Apply Mode Offline (By Postal)

Application Start 11th January 2023

Last date for submission of application 15th February 2023

Official website http://www.keralatourism.gov.in/

Kerala Tourism Beach Lifeguard Recruitment 2023 Latest Vacancy Details

Kerala Tourism Department  ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക


Post Name Vacancy

ലൈഫ് ഗാര്‍ഡ്

തിരുവനന്തപുരം – 7 

എറണാകുളം – 1


Kerala Tourism Beach Lifeguard Recruitment 2023 Educational Qualification Details

Kerala Tourism Department  ന്‍റെ പുതിയ Notification അനുസരിച്ച് Beach Lifeguard  തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക


Post Name Vacancy

ലൈഫ് ഗാര്‍ഡ്

വിഭാഗം 1 : ഫിഷർമാൻ

ഏഴാം സ്റ്റാൻഡേർഡ് പാസ്സായിരിക്കണം . കൂടാതെ ഫിഷറീസ് ഡിപ്പാർട്ട്മെന്റിൽ നിന്നും കടലിൽ നീന്താൻ അറിയാവുന്ന ആളാണെന്നും , ഫിഷർമാൻ ആണെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം

വിഭാഗം 2 ജനാൽ

എസ്.എസ്.എൽ.സി പാസ്സായിരിക്കണം . സ്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നിന്നലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുള്ളവരായിരിക്കണം . കടലിൽ നീന്താൻ അറിയണം .

വിഭാഗം 3 എക്സ് നേവി

എസ്.എസ്.എൽ.സി പാസായിരിക്കണം . നാവിക സേനയിൽ കുറഞ്ഞത് പതിനഞ്ചു വർഷത്തെ സേവനം


ശാരീരിക യോഗ്യത

ഉയരം : 5 അടി 5 ഇഞ്ച്

നെഞ്ചളവ് 80 – 85 സെമി


How To Apply For Latest Kerala Tourism Beach Lifeguard Recruitment 2023?

അപേക്ഷകൾ ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം , എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർമാർക്കാണ് സമർപ്പിക്കേണ്ടത് . ശാരീരിക യോഗ്യത , കായികശേഷി , കടലിൽ നീന്തുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുമുള്ള കഴിവ് ആരോഗ്യാവസ്ഥ എന്നിവ പരിശോധിച്ച ശേഷം നടക്കുന്ന ഇന്റർവ്യൂവിൽ ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതും ഒഴിവുകളുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റിൽ നിന്ന് താൽക്കാലിക നിയമനം നൽകുന്നതുമാണ് .


അപേക്ഷാ ഫോറം ടൂറിസം വകുപ്പിന്റെ തിരുവനന്തപുരം ആസ്ഥാന കാര്യാലയത്തിലും തിരുവനന്തപുരം , എറണാകുളം മേഖലാ ഓഫീസുകളിലും സൗജന്യമായി ലഭ്യമാണ് . ടൂറിസം വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org യിലും ഫോം ലഭ്യമാണ് . ലൈഫ് ഗാർഡായി തെരഞ്ഞെടു

ക്കപ്പെടുന്നതിന് ഇതിനു മുമ്പ് എപ്പോഴെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുള്ളവരും പുതിയ അപേക്ഷ നൽകേണ്ടതാണ് . പൂരിപ്പിച്ച അപേക്ഷകൾ അവസാന തീയതിക്കു മുൻപ് ലഭിക്കത്തക്ക വിധത്തിൽ അതാത് മേഖലാ ജോയിന്റ് ഡയറക്ടർമാർക്ക് അയക്കേണ്ടതാണ് . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി

15-02-2023 വൈകിട്ട് അഞ്ച് മണി . നിശ്ചിത തീയതിക്ക് ശേഷം ലഭിയ്ക്കുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിയ്ക്കുന്നതല്ല .


വിലാസം


തിരുവനന്തപുരം ജില്ല : റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , നോർക്ക ബിൽഡിംഗ് , തൈക്കാട് , തിരുവനന്തപുരം

എറണാകുളം ജില്ല റീജിയണൽ ജോയിന്റ് ഡയറക്ടർ , ടൂറിസം വകുപ്പ് , ബോട്ട് ജെട്ടി കോംപ്ലക്സ് , എറണാകുളം

പൂരിപ്പിച്ച അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ കൂടി ഹാജരാക്കേണ്ടതാണ്

വിഭാഗം:1


വയസ്സ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ് .

സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റിന്റെ പകർപ്പ് (എസ്.എസ്.എൽ.സി / റ്റി.സി . )

ഫിഷർമാൻ ആണെന്ന് തെളിയിക്കുന്നതിനുളള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് സർട്ടിഫിക്കറ്റ് .

വിഭാഗം 2


എസ്.എസ്.എൽ.സി യുടെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്

സ്ക്കൂൾ കോളേജ് കായിക മത്സരങ്ങളിൽ നീന്തലിൽ സംസ്ഥാന തലത്തിൽ പങ്കെടുത്ത തിന്റെ രേഖകളുടെ പകർപ്പ്

വിഭാഗം 3


എസ്.എസ്.എൽ.സി യുടെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്

നാവികസേനയിൽ നിന്ന് വിടുതൽ ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ്

എല്ലാ വിഭാഗം അപേക്ഷകരും ഫിറ്റ്നസ് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കൂടെ അപേക്ഷയോ ടൊപ്പം ഹാജരാക്കേണ്ടതാണ് .


Official Notification Click Here

Apply Now Click Here

Official Website Click Here

Previous Post Next Post

نموذج الاتصال