തെച്ചികോട്ടുകാവ് രാമചന്ദ്രൻ
കൂടെ രാമന്റെ അമ്മമാരും
******************************
തൃശൂര്‍ എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍...!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കിയ സ്‌നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേര്‍ത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്‌നേഹിതര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഇത് ഒരു ജനനേതാവിന്റ വാക്കുകൾ, ഈ വാക്കുകളിൽ ചിലരുടെ കാര്യങ്ങൾ മാത്രമാണ് എടുത്തു പറഞ്ഞത്, അതിൽ ഒന്ന് അമ്മമാർ, രണ്ട്, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ഇവിടെ നമ്മൾ പറയുന്നത് മൂന്നാല് അമ്മമാരുടെ കഥയാണ് അതെ രാമാന്റെ മാത്രമായ അമ്മമാർ. എന്താണ് അമ്മ,അമ്മയുടെ ക്ഷമയുടേയും സഹനത്തിന്റെയും വാത്സല്യത്തിന്റെയും തലോടലില്‍ വലുതാകുന്നതാണു പ്രപഞ്ചം,അറിയാറില്ലേ ലോകം മുഴുവന്‍ വെറുത്താലും തോറ്റാലും അമ്മയ്ക്കരികിലെത്തുമ്പോള്‍ കിട്ടുന്ന ആശ്വാസം.
ഏതു പ്രായത്തിലും മക്കളുടെ മനസ്സിൽ പ്രത്യേക ഇരിപ്പിടമിട്ട് അമ്മയെ സ്നേഹത്തോടെ ഇരുത്തുന്നതും തിരിച്ചും അതുപോലെ തന്നെയാണ്.ഇവിടെ നമുക്ക് ചില അമ്മമാരെ പരിചയ പൊടാം, രാമനെ സ്നേഹിക്കുന്നവരും തിരിച്ച് രാമൻ ഇവരെ സ്നേഹിക്കുന്നതും ഇവർ തമ്മിലുള്ള അടുപ്പവും വർണ്ണനകൾക്കപ്പുറമാണ്. ഇവിടെ അമ്മയെന്ന വാക്കിന് നമുക്ക് ഒരു പാട് വില കല്പ്പിക്കേണ്ടി വരും, ഒരു ആന, അതും ഇന്ത്യയിലെ തന്നെ എറ്റവും വലിയ ആന ഉയരത്തിൽ രണ്ടാമൻ ഇവന്റെ അടുത്ത നീരു കാലത്തുപോലും പോകാനും ഇവനെ പരിചരിക്കാനും കഴിയുക എന്നത് എത്ര പറഞ്ഞലും തീരുന്ന കാര്യങ്ങൾ അല്ല. സത്യത്തിൽ ഇതല്ലേ അമ്മയും മക്കളും തമ്മിലുള്ള ബന്ധം.
എങ്കിലും ഏതവസ്ഥയിലും രാമന്റെയടുത്ത് ഒരേ ഒരാൾക്ക് പോവാം. അതു ഗോപാലകൃഷ്ണൻ എന്ന ഗോപാൽജിയുടെ കഥ കഴിഞ്ഞ അദ്ധ്യായത്തിൽ പറഞ്ഞിരുന്നു. ഏതു മദപ്പാടിലാണെങ്കിലും ഗോപാൽ ജി യെ രാമൻ തിരിച്ചറിയും. ഗോപാലൻ എത്ര 'മദ്യപ്പാടി 'ലാണെങ്കിലും രാമനേയും നന്നായിട്ടറിയാം. അവർ തമ്മിലുള്ള ബന്ധം ഇപ്പോഴും തുടരുന്നു.അതു പോലെയുള്ള വേറൊരു ബന്ധമാണ് രാമന് ഈ അമ്മമാരോടുള്ളത്. അവരുടെ കഥ ഇങ്ങനെ...
ആനയും അമ്മമാരും തമ്മിലുള്ള ആത്മബന്ധം അതിന് ഭാഷയുടെ ആവശ്യം ഇല്ല. സാധരണ രാമന് നീരു കാലം തുടങ്ങി കഴിഞ്ഞാൽ ഭക്ഷണം കൊടുക്കന്നത് ഇവിടെ ദേവസ്വത്തിൽ ജോലി ചെയ്യുന്ന രണ്ട് അമ്മമാരുണ്ട് അവരാണ് കൊടുക്കുന്നത്.രാമനെ എറ്റവും പ്രിയപ്പെട്ട ഈ അമ്മരോട് വളരെ ഇഷ്ടമാണ് ആഹാരം ഇവന്റെ കൈയിൽ വെച്ചു കൊടുക്കാം. അമ്മമാരുടെ കൈയിൽ നിന്ന് ഒരു ഉരുള ചോറ് വാങ്ങി കഴിക്കുന്നതിന്റെ സന്തോഷം അത് നമുക്കായാലും ശരി രാമാനായാലും അതിന്റ സന്തോഷം പറഞ്ഞിറിയിക്കാൻ പറ്റുന്ന ഒന്നല്ല. ഇവിടെ മദപ്പാട് കാലത്ത്
ഒരു കുഞ്ഞിനെ പോലെ
ആ അമ്മമാരുടെ കെെയ്യില്‍ന്ന് ഒരു ഉരുള ചോറ് കിട്ടുമ്പോൾ അവന് എത്രമാത്രം സ്നേഹമാണ്
അമ്മമാരോട് അപ്പോൾ ഉണ്ടാകുന്നത്. രാമന്റെ നീരു കാലത്ത് ഇവരാണ് വർഷങ്ങളായി ആഹാരം കൊടുക്കുന്നത്. നീരല്ലാത്ത സമയങ്ങളിൽ ചട്ടക്കാരാണ് ആഹാരം കൊടുക്കുന്നത്. അതിനു ഒരു കാരണം ഉണ്ട് ,രാമൻ തെച്ചിക്കോട്ട്കാവിൽ വന്ന കാലം മുതൽ ഇവരെ കാണുന്നതാണ്, അതു കൊണ്ട് രാമന് ഈ അമ്മമാരോട് ഒരു പ്രതേക വാത്സല്യം ഉണ്ടെന്ന് തന്നെ നമുക്ക് മനസ്സിലാക്കാം. നീര് കാലത്ത് സാധാരണ ഇവന്റെ ഭക്ഷണങ്ങൾ പ്രധാനമായും അവലും പഴവും, പിന്നെ ലേഹ്യം, പിന്നെ എപ്പോഴും കൊടുന്ന പട്ട,മറ്റുചില ആഹാരസാധനങ്ങൾ തുടങ്ങിയവയും.പ്രധാനമായും രാമന്റെ അമ്മമാരിൽ ഒരാൾ ലീലാമ്മ, കൂടെ ഒരു സഹായിയും ഉണ്ട്, മദപ്പാടു കാലത്ത് രാമന്റെ തറിയിൽ ചെന്ന് ചോറ് കൊടുക്കുന്നത് ഇവരാണ്. അതായത് രാമൻ പേരാമംഗലത്ത് വരുന്നതിന് നാല് കൊല്ലങ്ങൾക്കു മുമ്പാണ് ലീലാമ്മ ക്ഷേത്രത്തിൽ വരുന്നത്. നമുക്ക് പറയാം രാമനെ പ്രസവിക്കാത്ത എന്നാൽ എടുത്ത വളർത്തി സ്വന്തമായ ഒരു അമ്മ.ഈ അമ്മക്ക് വർഷങ്ങൾ ഒന്നും കൃത്യമായി ഓർമ്മ ഒന്നും അറിയില്ല.എന്നാൽ ഒരു അമ്മക്ക് മകനോട് അല്ലങ്കിൽ മകന് അമ്മയോടുള്ള സ്നേഹത്തിനും വാത്സല്യത്തിനും അതിർവരമ്പുകൾ ഇല്ല എന്ന് നമുക്ക് ഇവിടെ കാണാൻ കഴിയും. ഈ അമ്മ എത് വിളിപ്പുറത്തിരുന്നു വിളിച്ചാലും നീരു കാലത്താണെങ്കിൽ പോലും ഇവൻ വിളി കേൾക്കും എന്നുള്ളതാണു. രാമാ എന്നുള്ള വിളി നമ്മളിൽ പലരും വീഡിയോകളിൽ കൂടി കേട്ടു കാണും എന്ന് കരുതാം. നീരു കാലം സത്യത്തിൽ രാമൻ ഈ അമ്മമാരുടെ കൈകളിലാണ്, അതു മാത്രമല്ല യാതൊരു തരത്തിലുള്ള കുസൃതിയോ മറ്റു പ്രശ്നങ്ങളോ രാമൻ ,അതുപോലെ ഇവരെ പേടിപ്പിക്കുകയോ ഒന്നും ഇതുവരെ ഇവരുടെ അടുത്ത് എടുത്തിട്ടുമില്ല എന്നുള്ളതാണ്. അതെ മക്കൾക്ക് അറിയാം എന്താണ് അമ്മ എന്നുള്ളത്, അതിന് പ്രസവിക്കണമെന്നൊന്നുമില്ല, അതു കൊണ്ടല്ലേ എതു സമയത്തും ഇവന്റെ അടുത്തേക്ക് ധൈര്യമായി ചെല്ലാൻ പറ്റുന്നതും.
ടി.പി.ശരൺ നാരയണെ കുട്ടി അദ്ദേഹത്തിന്റെ ചില ഓർമ്മകൾ കൂടി നമുക്ക് പങ്കുവെക്കാം.
നീരുകാലത്തെ അമ്മമാരൂടെ കഥ പറയുമ്പോൾ 1984 മുതൽ 2011വരെ രാമന് നീരുകാലത്ത് വെളളവൂം ഭക്ഷണവും കൊടുത്തിരുന്നത് നാനുകുട്ടിഅമ്മ എന്ന പേരുളള അമ്മയായിരുന്നു. രാമൻ ഏറ്റവൂം ഇഷ്ടപെട്ടിരുന്നതും ആ അമ്മയെ ആയിരിക്കും., ഇവരുടെ ഫോട്ടോ നോക്കട്ടെ, കൈവശം ഇല്ല, കണ്ടു പിടിച്ച് ഇട്ടു തരാം. ഇപ്പോഴും ഇവർ
അമ്പലത്തിൽ വരുന്നുണ്ട്, പക്ഷെ പഴയ ആരോഗ്യം ഇല്ല. പിന്നീട് രാമനെ നീരുകാലത്ത് പരിപാലിച്ചത് മാധവി അമ്മ എന്ന പേരുളള അമ്മയായിരുന്നു. അവരെ ഇപ്പോൾ ക്ഷേത്രത്തിൽ ചിലപ്പോൾ ഒക്കെ കാണാറുണ്ട്.ഇപ്പോൾ താങ്കൾ ഫോട്ടോയിലെ അമ്മമാർ അമ്പലത്തിലെ ജീവനക്കാരാണ്. രാമന്റെ കഥകൾ തീരുന്നില്ല ഇനിയും ഉണ്ട്, കാത്തിരിക്കുക പുതിയ കഥകൾക്കായി .
... ഹാരിസ് നൂഹു...
നാരായണി അമ്മ ഇനി ഓർമ്മകളിൽ... 218
*****************************************
നാരായണി അമ്മ ഈ ലോകത്തു നിന്നും വിടവാങ്ങി, എൺപത്തിനാലു വയസ്സായിരുന്നു.. നീണ്ട ഇരുപത്തി ഒൻപതു വർഷം,1984 മുതൽ 2013 വരെ രാമനെ പരിപാലിച്ച അമ്മ നാരായണി അമ്മ ഇന്ന് അതായത് 18-04-2022,വൈകീട്ട് ആറ് മണിക്ക് ഈ ലോകത്തു നിന്നും വിടപറഞ്ഞു.. പേരാമംഗലം തെച്ചിക്കോട്ടൂകാവ് ക്ഷേത്രത്തിൻ്റെ കിഴക്കൂ ഭാഗത്താണ് നാരായണി അമ്മയൂടെ വീട്.അവിടെവെച്ചാണ്ഇന്ന്ആഅമ്മ മരിക്കുന്നുത്. ആനക്കഥകളുടെ പേരിൽ പ്രണാമം അർപ്പിക്കുന്നു.
എകദേശം അഞ്ച് മാസക്കാലമാണ് രാമചന്ദ്രൻ്റെ മദപ്പാട് കാലം അപ്പോൾ അവൻ പൊതുവേ ആരെയും അവൻ അടുപ്പിക്കാറില്ല ഈ പ്രദേശത്ത്. കലാപമാണ് പിന്നെ ആരെ കണ്ടാലും അടുപ്പിക്കില്ല, പാപ്പാന്മാരെ കണ്ണിനു കണ്ടുകൂടാ,ആ കാലത്തിൽ ഇവനെ പതിവായി പരിചരിക്കാൻ എത്തിയിരുന്നത് ലീല,മാധവി,നാരായണിക്കുട്ടി അമ്മ എന്ന സ്ത്രീകളാണ്, ഇവരാണ് ഭക്ഷണവും വെള്ളവും നൽകുക, മറ്റു കാര്യങ്ങൾ നോക്കുക തുടങ്ങി ചില കാര്യങ്ങൾ, രാമന് ഈ അമ്മമാരോട് ദേഷ്യമില്ല,കെട്ടിയിടത്തു നിന്നു് ത്നഴിക്കാറില്ല ഇടയ്ക്ക് ചങ്ങല അഴിച്ചുമാറ്റി കെട്ടുകയുമൊക്കെ ചെയ്യാൻ സാധിക്കുമായിരുന്നു. എല്ലാം പഴയ കഥകൾ.. ഈ അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. അവരുടെ കുടുംബത്തിനെ ദൈവം തുണക്കട്ടെ എന്ന പ്രാർത്ഥനയോടെ..
... ഹാരീസ് നൂഹു...