അയല്‍വാസികളായ യുവാവും എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ച നിലയില്‍

വൈക്കം: ചെമ്പ് കൊച്ചങ്ങാടിയില്‍ അയല്‍വാസികളായ യുവതിയേയും യുവാവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുലശേഖരമംഗലം സ്വദേശികളായ ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ ജിത്ത്(23), വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ് തൂങ്ങിമരിച്ചത്. ഇവരുടെ അയല്‍വാസിയായ മനോജ് സുഹൃത്തിന്റെ വീട്ടില്‍ വച്ചിരുന്ന ബൈക്ക് എടുക്കുവാന്‍ പോയ സമയത്താണ് രണ്ടുപേരെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Read Also: ‘തന്റെ ദേഹം മുഴുവന്‍ പരിക്കുകളാണ്, മൂത്ര തടസം’: കൊടി സുനി സംശയിക്കുന്ന ഗുണ്ടാ നേതാവിന് ജയിലില്‍ മർദ്ദനം

ആള്‍ താമസമില്ലാത്ത കാടുപിടിച്ച പ്രദേശത്താണ് യുവാവിനെയും യുവതിയേയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്. മരിച്ച കൃഷ്ണപ്രിയ എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും അമര്‍ ജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ചിറങ്ങിയ ആളുമാണ്. ഇരുവരുടേയും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.



from East Coast Daily Malayalam https://ift.tt/3iaQ0mm
via IFTTT
Previous Post Next Post

نموذج الاتصال