മാവേലിക്കര: റോഡ് അപകടത്തില്‍ 19 കാരന് ദാരുണാന്ത്യം. ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികനായ യുവാവ് മരിച്ചത്. ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ അശോകിന്റെയും ജയശ്രീയുടെയും മകൻ അഭയ് അശോക് ആണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ രാവിലെ പത്തേകാലോടെ മാവേലിക്കര വഴുവാടിയിൽ ആയിരുന്നു അപകടം.
Read Also: അയല്‍വാസികളായ യുവാവും എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ച നിലയില്‍
ടാങ്കർ ലോറിയെ മറികടക്കവേ എതിരേ കാർ വരുന്നതു കണ്ടു ബ്രേക് ചെയ്ത ബൈക്ക് നിയന്ത്രണം വിട്ടു ടാങ്കർ ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്നു. പ്ലസ്ടൂ പഠനം പൂർത്തിയാക്കിയ അഭയ് രണ്ടാഴ്ച മുൻപാണു ലൈസൻസ് എടുത്തത്.
from East Coast Daily Malayalam https://ift.tt/3AIF3zZ
via IFTTT

.jpg)