ഗ്രൂപ്പ് യുദ്ധത്തിൽ കോൺഗ്രസ് തകർന്ന് യുഡിഎഫ് ഇല്ലാതാകും: പി സി ചാക്കോ

തിരുവല്ല > വർഗീയവാദവും അഴിമതിയും മുഖ്യ അജണ്ടയാക്കി ജനദ്രോഹഭരണം നടത്തുന്ന മോദി സർക്കാരിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ ജനാധിപത്യ വീക്ഷണമുള്ള രാഷ്ട്രീയ പാർടികൾ യോജിച്ചുനിൽക്കണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. എൻസിപി തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട പാർടിയായി കോൺഗ്രസ് മാറി. ഇതിന്റെ തെളിവാണ് തുടർച്ചയായി ജയിപ്പിച്ചുവന്ന റായ്ബറേലി, അമേഠി ലോക്സഭ മണ്ഡലങ്ങളിലെ പരാജയം. ബിജെപിയുടെ വർഗീയവാദത്തെ എതിർക്കാൻ കഴിയാതെ ഭയന്നാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് മത്സരിക്കേണ്ടിവന്നത്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രൂപ്പ് യുദ്ധത്താൽ കോൺഗ്രസ് തകരുമെന്നും അതോടെ കേരളത്തിൽ യുഡിഎഫ് ഇല്ലാതാകുമെന്നും പി സി ചാക്കോ പറഞ്ഞു.
എൻസിപി ബ്ലോക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും വിവിധ രാഷ്ട്രീയ പാർടികളിൽ നിന്ന് പുതുതായി വന്നവർക്കുള്ള അംഗത്വ വിതരണവും അദ്ദേഹം നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അധ്യക്ഷനായി. തോമസ് കെ തോമസ് എംഎൽഎ, അഡ്വ. മാത്യു ടി തോമസ് എംഎൽഎ, ദേശീയ സെക്രട്ടറി കെ ജെ ജോസ്മോൻ, എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സെക്രട്ടറിമാരായ കെ ആർ രാജൻ, മാത്യുസ് ജോർജ് , ജില്ലാ പ്രസിഡന്റ് ശശീന്ദ്രൻ നായർ കരിമ്പിനാകുഴിയിൽ, അഡ്വ. എം ബി നൈനാൻ, ജോസ് കുറഞ്ഞുർ, ബിനു തെള്ളിയിൽ, ഹബീബ് റാവുത്തർ, ഇന്ദ്രജിത്ത്, പൊഫ. പി കെ രാജശേഖരൻ നായർ, ചെറിയ ജോർജ് തമ്പു, എം എൻ ശിവൻകുട്ടി, ബാബു പറയത്തുകാട്ടിൽ, റെയ്ന ജോർജ്, സുബിൻ തോമസ്, റെജിൻ കരമുണ്ടക്കൽ, ബാബു പുറമറ്റം, പ്രൊഫ. എബ്രഹാം തലവടി, റെജി തിരുവാറ്റ, അഡ്വ. വിജി നൈനാൻ, രാജു മണ്ണിൽ എന്നിവർ സംസാരിച്ചു.
Previous Post Next Post

نموذج الاتصال