വിലക്ക് നീക്കി സൗദി അറേബ്യ. ഉപാധികളോടെ രാജ്യത്ത് പ്രവേശിക്കാം

പ്രവേശനവിലക്ക് നീക്കാനൊരുങ്ങി സൗദി അറേബ്യ. സൗദിയില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ച, താമസവീസക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്കുക.

സൗദി വിദേശകാര്യമന്ത്രാലയം എംബസികള്‍ക്ക് സര്‍ക്കുലര്‍ അയച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ ഈ തീരുമാനം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രചോദനമാണ്.


സന്ദര്‍ശക ടൂറിസം വിസയിലുള്ളവര്‍ക്ക് നിലവില്‍ രാജ്യത്ത് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ എന്ന് മുതല്‍ ഇത്തരത്തിലുള്ള പ്രവേശന വിലക്ക് നീങ്ങുമെന്ന കാര്യത്തില്‍ നിലവില്‍ എംബസിയോ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോ ഇതുവരെ ഒരു സ്ഥിതീകരണം നടത്തിയിട്ടില്ല. അതേസമയം, അടുത്ത ദിവസങ്ങളില്‍ ഇക്കാര്യം സംബന്ധിച്ച ഔദ്യോഗിക സ്ഥിതികരണം സൗദി സിവില്‍ ഏവിയേഷന്‍അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായേക്കുമെന്നാണ് സൂചന.


2020 മാര്‍ച്ച്‌ മുതലാണ് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. യു എ ഇ യ്ക്ക് പിന്നാലെ ആയിരകണക്കിന് പ്രവാസി മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കാത്തിരിക്കുന്നത്.

Previous Post Next Post

نموذج الاتصال