തിരുവല്ല > പ്രശസ്ത പാചകവിദഗ്ധനും സിനിമ നിര്മാതാവുമായ എം വി നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആന്തരിക അവയവങ്ങളില് അണുബാധയെ തുടര്ന്ന് ചികിത്സയിലായിരുന്നു. ഒരാഴ്ച മുന്പാണ് ഹൃദാഘാതംമൂലം ഭാര്യ മരണപ്പെട്ടത്.
നിരവധി ഹിറ്റ് സിനിമകളുടെ നിര്മാതാവാണ് നൗഷാദ്. കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്, ലയണ്, പയ്യന്സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങള് നിര്മിച്ചു. ടെലിവിഷന് ചാനലുകളില് കുക്കറി ഷോകളുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

.jpg)