എം സ്വരാജിന്റെ തെരഞ്ഞെടുപ്പുഹര്‍ജിയില്‍ വാദം 31ന്

കൊച്ചി > കെ ബാബു എംഎല്എയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഇടതുമുന്നണി സ്ഥാനാര്ഥിയായിരുന്ന എം സ്വരാജ് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി വാദത്തിനായി 31ലേക്ക് മാറ്റി.

കെ ബാബു ശബരിമല അയ്യപ്പന്റെ പേരില് വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹര്ജിയിലെ ആരോപണം. അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിന്റ് ചെയ്ത സ്ലിപ്പില് അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച് മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ്, അയ്യപ്പനും സ്വാരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല് അയ്യപ്പന്റെ പരാജയമാകും എന്നും ബാബു പ്രചരിപ്പിച്ചു. അയ്യനെ കെട്ടിക്കാന് വന്നവനെ അയ്യന്റെ നാട്ടില്നിന്ന് കെട്ടുകെട്ടിക്കണമെന്ന് ബാബു ചുവരെഴുത്ത് നടത്തി.

992 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തില് വിജയിച്ചത് തെരഞ്ഞെടുപ്പ് അഴിമതി നടത്തിയാണെന്നും ബാബുവിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് ആവശ്യം. ജസ്റ്റിസ് വി ഷര്സിയാണ് ഹര്ജി പരിഗണിക്കുന്നത്.

Previous Post Next Post

نموذج الاتصال