അന്തർസംസ്ഥാന യാത്ര വിലക്കരുത്‌ ; വാക്സിന്‍ 2 ഡോസും എടുത്തവരോട് 
കോവിഡ് പരിശോധനാഫലം ആവശ്യപ്പെടേണ്ട


ന്യൂഡൽഹി
കോവിഡ് സുരക്ഷാനടപടിയുടെ ഭാഗമായി അന്തർസംസ്ഥാന യാത്രക്ക് വിലക്ക് ഏർപ്പെടുത്തരുതെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളോട് നിര്ദേശിച്ചു. റോഡ്–-റെയിൽ–-ജല–-വ്യോമയാത്രയ്ക്ക് നിയന്ത്രണം പാടില്ല. ഏതെങ്കിലും സംസ്ഥാനത്ത് പ്രവേശിക്കാൻ ആർടി-പിസിആർ, റാപ്പിഡ് ടെസ്റ്റ് ഫലം കരുതണമെങ്കിൽ വിജ്ഞാപനത്തിലൂടെ പരസ്യപ്പെടുത്തണം. രണ്ട് ഡോസ് വാക്സിൻ എടുത്ത് 15 ദിവസം പിന്നിട്ടവരെ നിബന്ധനയിൽനിന്ന് ഒഴിവാക്കാം.

രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ യാത്ര പുറപ്പെടുന്നിടത്ത് പരിശോധിക്കണം. രോഗവ്യാപനം ക്രമാതീതമായി ഉയർന്നാൽ സംസ്ഥാനങ്ങൾക്ക് ആവശ്യമായ നടപടി പ്രാദേശികതലത്തിൽ സ്വീകരിക്കാം.

Previous Post Next Post

نموذج الاتصال