ആനക്കാരൻ

ആനക്കാരൻ
**************
ആനക്കാരൻ നമ്മുടെ കണ്ണുകളിൽ ഒരു വലിയ ജീവിയെ നിയന്ത്രിച്ചു നടത്തുന്നവൻ നമ്മൾ പലരെയും പറയും അന പണിയിലെ താരരാജാവ്,അഗ്രഗണ്യൻ എന്നൊക്കെ എന്നാൽ ഒരാൾ ചട്ടക്കാരൻ ആകാൻ എന്തെല്ലാം കടമ്പകൾ കടക്കണം അതിലെ പിന്നാമ്പുറ കാര്യങ്ങൾ രഹസ്യങ്ങൾ എന്തെല്ലാം, അങ്ങനെ പലതും.ഒരു ആന ഒരാനക്കാരന്റെ നേരെ തിരിഞ്ഞാൽ സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം, നൂറ് പറഞ്ഞ് ആറോങ്ങി ഒരിടി എന്ന ഗജ പാലക തത്വം എറെ നഷകർഷയോടെ തന്നെ പാലിക്കപ്പെടുന്നു. നമുക്കറിയാം വർഷങ്ങക്ക് മുമ്പുതന്നെ ആനപരിപാലന ചട്ടങ്ങൾ നടത്തിയിരുന്നതായി ഒരു പാട് വ്യക്തമായ തെളിവുകൾ നമുക്ക് കിട്ടിയിട്ടുണ്ട്.
ആനകളെ നിയന്ത്രിക്കുന്നവരുടെ പേരാണ് പാപ്പാന്‍. ആനകളെക്കുറിച്ച് നന്നായി മനസിലാക്കിയാല്‍ മാത്രമേ ഒരു നല്ല പാപ്പാനാകാന്‍ കഴിയൂ. ആനകള്‍ക്ക് മൂന്നു മുതൽ അഞ്ച് പാപ്പാന്മാര്‍ വരെ ഉണ്ടാകാറുണ്ട്. ആനകളെ അനാവശ്യമായി ദ്രോഹിക്കുന്ന പാപ്പാനമാരെ ആനകള്‍ തന്നെ കൈകാര്യം
ചെയ്യാറുമുണ്ട്. ആനകള്‍ക്ക് പാപ്പാനെ മണത്തു നോക്കിയാല്‍ പോലും തിരിച്ചറിയാനാകും. ആനകളുടെ ശരീരത്തിലെ നൂറ്റിയേഴ് മര്‍മ്മങ്ങളെക്കുറിച്ചും നല്ലൊരു പാപ്പാന് അറിവ് കാണും.നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ. ഒരു ബസ്സപകടം നടന്നാൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടം ഉണ്ടായാലും, ഏതൊരുവനും അവൻ ഡ്രൈവറായാലും ആരായാലും സ്വയംരക്ഷയെ ആദ്യം നോക്കൂ. എന്നാൽ ആനയിടഞ്ഞാൽ ആദ്യം പാപ്പാനോടി എന്ന്‌ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ. ഏത്‌ ഇടഞ്ഞ കൊമ്പന്റെ മുന്നിലും പാപ്പാൻ ചെല്ലും. തന്നെ തട്ടിയിട്ടു മതി മറ്റൊരാൾ എന്ന തൊഴിലിനോടുളള സത്യസന്ധത ഓരോ പാപ്പാനും ഉണ്ടായിരിക്കും.

01. ഒരു വ്യക്തിക്ക് നല്ലൊരു ആനക്കാരൻ ആകണമെങ്കിൽ വർഷങ്ങളുടെ പരിചയം അല്ലങ്കിൽ അനുഭവം വേണം. ഒരാൾ സാധാരണ ഒന്നാം ചട്ടക്കാരൻ അല്ലങ്കിൽ മുതിർന്ന ആനക്കാരന്റ ശിഷ്യനായിട്ടായിരിക്കും ആന പണിയുടെ ആരംഭം, അതും തുടക്കത്തിൽ ചെയ്യുന്ന ജോലിയാകട്ടെ ആനയുടെ തറി വൃത്തിയാക്കുക, പനം പട്ട അല്ലങ്കിൽ തെങ്ങോല വെട്ടുക,ചങ്ങല മാറ്റി കെട്ടുക, ആനയെ കുളിപ്പിക്കാൻ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ്, ഇങ്ങനെ കുറെ നാൾ ശിക്ഷണം നേടിയ ശേഷം ആണ് ആനക്കാരൻ ആകാനുള്ള യേഗ്യത ലഭിക്കുന്നത്. എന്നാൽ പെട്ടന്ന് ഒന്നാമൻ ആകാൻ കഴിയില്ല, അതിന് ആനയുമായി ഇടപഴകി നല്ല പരിചയം ഉണ്ടാകണം, ആനുയുടെ കൂടെയുള്ള ഒന്നാമൻ വേണ്ട പിന്തുണയും ആനയെ അഴിച്ചു കെട്ടാനുള്ള സ്വാതന്ത്ര്യവും, ആക്ഞഞ വാക്കുകളും പഠിപ്പിച്ച് കൊടുക്കണം.
അതായത് പഠിക്കുന്ന ആൾക്ക് ഒന്നാം ആനക്കാരനും ആനയും ഗുരുക്കൻമാർ ആയിരിക്കും.

02. ഒരു കാര്യം സത്യമാണ്. ആന പണി ഒരു കലയാണ് ,അത് പലർക്കും പല രൂപത്തിലാണെന്ന് മാത്രം. ചിലർ പാപ്പാൻ ആകുന്നത് ചെറുപ്പം മുതലുള്ള ഈ വലിയ ജീവിയോടുള്ള അഭിനിവേശം, ചിലർ ആരധന മൂത്ത്, മറ്റു ചിലർ ഞങ്ങൾ ധൈര്യം ഉള്ള ആൾക്കാർ ആണ് ഒന്നിനെയും പേടിയില്ല എന്ന് ചിന്തിക്കുന്ന വർ കൂടാതെ പാരമ്പര്യ തൊഴിലായി അപ്പൻ അപ്പൂപ്പൻമാർ തുടങ്ങി ആന പണി കുല തൊഴിലായി സ്വീകരിച്ചവർ, അങ്ങനെ പോകുന്നു.

03. പണ്ട് കാലങ്ങളിൽ തോട്ടി ,മറ്റു ആയുധ പ്രയോഗം വളരെ കുറവായിരുന്നു,ആക്കാലങ്ങളിൽ വളരെ വിളരമായാട്ടു മാത്രമെ ഉപയോഗിച്ചിരുന്നൊള്ളൂ. ഇപ്പേൾ പഴയ കാലവുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല.ആനയെ നിയന്ത്രിക്കാന്‍ പാപ്പാന്മാര്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ആനത്തോട്ടി. ഇവയുപയോഗിച്ച് ആനപ്പുറത്തിരിക്കുന്ന പാപ്പാന് ആനയുടെ ശരീരത്തില്‍ എവിടെവേണമെങ്കിലും തൊടാം. ഇവ പിടിക്കുന്ന അളവിനനുസരിച്ച് പേരുകളും ഉണ്ട്. അരത്തോട്ടി ,മുക്കാല്‍ തോട്ടി, മുഴുത്തോട്ടി എന്നിങ്ങനെയാണത്. അരത്തോട്ടി കൊണ്ട് പാപ്പാന് കണ്ണില്‍ തൊടാം. മുഴുത്തോട്ടി കൊണ്ട് ആനയുടെ നഖത്തില്‍ വരെ തൊടാനാകും. ആനത്തോട്ടി പിടിക്കാനും പ്രത്യേക പരിശീലനം വേണം.

04. പണ്ട് കാലത്ത് അതായത് ഒരു സുവർണ്ണ കാലഘട്ടം, അക്കാലങ്ങളിൽ ആനകൾ ഒരു കുടുമ്പത്തിലെ അംഗത്തെ പോലെ ആയിരുന്നു. അതായത് ആനയും ആനക്കാരനും തമ്മിൽ അച്ചൻ മകൻ ബന്ധം അല്ലങ്കിൽ കുടമ്പത്തിലെ അടുത്ത മ്പന്ധു എന്ന രീതിയിൽ, ഇപ്പോൾ ആനകൾ ഗണ്യയമായി വർദ്ധിച്ചതും കഴിവുള്ള ആനക്കാരുടെ എണ്ണം കുറഞ്ഞതും പ്രശ്നങ്ങൾക്ക് കാരണമായി.

O5. ഒരു കാലത്ത് ആനയെ ചൂണ്ടുവിരലിൽ നിർത്തുന്ന സൂപ്പർ സ്റ്റാറുകളായ ആന പണിക്കാരെ നമ്മൾ കണ്ടിട്ടുണ്ട്, നമ്മൾ അവരുടെ വീര സാഹസികകഥകൾ കേട്ട് കോരി തരിച്ചിരിന്നിട്ടുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ആനകളുടെ എണ്ണം കൂടിയതോടു കൂടി ആനക്കാരുടെ ശിക്ഷണത്തിലും കഴിവിലും മറ്റു രീതികളിലും മാറ്റം വന്നു. ആനകൾക്ക് ശിക്ഷണ നടപടിക കൂടി ചട്ടക്കാരുടെ സ്വഭാവത്തിലുള്ള മാറ്റങ്ങൾ, ഉപയോഗിക്കാൻ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ പ്രശ്നങ്ങൾക്ക് കാരണമായി.

06. ഇവിടെ നമുക്ക് കാണാൻ സധിക്കും ആനയോടുള്ള സ്നേഹത്തിനെക്കാളും ജനങ്ങൾക്ക് ആനക്കമ്പം ആണ് കൂടുതൽ കാരണം ഭൂമിയിലെ എറ്റവും വലിയ ജീവിയെ കണ്ടാസ്വദിക്കാൻ, പിന്നെ ചട്ടക്കാരെ തോളിലേറ്റി അവരെ ഉയർത്തി കാണിക്കാൻ, ശെരിക്കും കാലഘട്ടത്തിന്റെ വ്യതിയാനം എന്നേ പറയാൻ പറ്റൂ.

07. ആന കമ്പക്കാരുടെ തല്പര്യം അല്ലാതെ ആനക്ക് ഭക്ഷണം കിട്ടുന്നുണ്ടോ, വെള്ളം കുടിക്കുന്നുണ്ടോ, പാപ്പാൻ തല്ല് കൊടുക്കുന്നുണ്ടോ എന്നൊന്നും ആരും തിരക്കാറില്ല. ഇന്നുവരെ കേരളത്തിലെ ഏതെങ്കിലും ഒരു ആരാധകൻ ധാർമികരോഷം മുത്ത് ഏതെങ്കിലും ഒരു പാപ്പനെ വെടിവെക്കുക പോയാട്ട് തല്ലുക ചെയ്തായിട്ടു പോലും കേട്ടറിവില്ലാ. കാരണം ആനയോടുള്ള അത്രയും സ്നേഹം പാപ്പാനോടും ഉണ്ടന്ന് സാരം.

08.ആനയെന്ന് ഒടുവിൽ ചേർത്തുള്ള ചുരുക്കിയ പദപ്രയോഗമാണ് ആനഭാഷ. ഇടത്താന, വലത്താന, നീരാന, ഒഴിയാന... അങ്ങനെപോകും'' ആനയ്ക്കു സമർപ്പിച്ച ജീവിതമാണ് ഓരോ പാപ്പാന്റെയും. ആനപ്രേമമല്ല, അവർക്ക് അതൊരു പാരമ്പര്യതൊഴിലാണ്.പാപ്പാന് ആന മക്കളെപ്പോലെയാണ്. ആദ്യം പറയും. പിന്നെ ദേഷ്യപ്പെടും. അനുസരിച്ചില്ലെങ്കിൽ അടിവീഴും. ഉള്ളിൽ സ്നേഹമുണ്ടെങ്കിലും അത് കാണിച്ചാൽ ആന അനുസരിക്കില്ല''

09.പണ്ട് കാലങ്ങളിൽ ആനകളെ ഇന്നത്തെ പോലെ കൂച്ചുവിലങ്ങിട്ടല്ല നിർത്തിയിരുന്നത് ആനയുടെ മുതുകത്തും പിൻ കാലിലും ചങ്ങല കാണുമെന്നല്ലാതെ ആനയെ ഇന്നത്തെ പോലെ മ്പന്ധിക്കാറില്ലായിരുന്നു.കാലിലോ ചെവിയിലോ വടി ചാരിവെച്ചിട്ടു പോയാൽ ആന അവിടെ നിന്നും അനങ്ങില്ല. അതായിരുന്നു ആനയും പാപ്പനും തമ്മിലുള്ള വാർത്താവിനിമയ ബന്ധം.

മുകളിൽ പറഞ്ഞതുപോലെ ആന തൊഴിൽ ഒരു കലയാണ്.നൂറ് പറഞ്ഞ് ആറോങ്ങി ഒരിടി എന്ന ഗജ പാലക തത്വം എറെ നഷകർഷയോടെ തന്നെ പാലിക്കപ്പെടുന്നു എന്നു സാരം.ഏതുനേരവും മരണം മുന്നിൽകണ്ടാണ് ഓരോ പാപ്പാനും ജോലിചെയ്യുന്നത്.ആന, ദേഷ്യംതീർക്കുന്നതും പാപ്പാനോടാണ്. അവർ എത്ര സ്നേഹിച്ചാലും ഇല്ലെങ്കിലും. രണ്ടു ജീവിതങ്ങൾക്കിടയിലെ തുലാസുസൂചിയാണ് ,എന്നാൽ ആന എന്നത് കാഴ്ചക്കാരുടെ കൗതുകം.
ആനകഥകൾക്കു വേണ്ടി...ഹാരിസ് നൂഹൂ ...
Previous Post Next Post

نموذج الاتصال